കഴിഞ്ഞ ദിവസം W&C ഹോസ്പിറ്റലിൽ നടന്ന ഒരു സംഭവമാണിത്. ഗർഫിണി ആയ യുവതിയ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിനിടയിൽ പ്രസവ വേദനകൂടുകയായിരുന്നു ഇതിനിടയിൽ കൂടുണ്ടായിരുന്ന യുവതിയുടെ അച്ഛൻ പോലീസ് സഹായം തേടുകയായിടുന്നു. വിശധനമായി വായിക്കാം….

എന്റെ കുഞ്ഞിനെ രക്ഷിക്കണം സാർ ” എന്ന ഒരച്ഛന്റെ നിലവിളി കേട്ടാണ് അവർ തിരിഞ്ഞു നോക്കുന്നത്.
പ്രസവവേദനയിൽ നൊന്തു പിടയുന്ന സ്വന്തം മകളെയും പേറി പട്ടണത്തിന് മധ്യത്തിൽ ഓട്ടോറിക്ഷയുമായി നിസ്സഹായനായി നിന്ന അച്ഛനെ ചേർത്തുപിടിച്ച് മുന്നും പിന്നും നോക്കാതെ ഗർഭിണിയെ തങ്ങളുടെ വാഹനത്തിലേക്ക് എടുത്തു കയറ്റി സൈറൺ മുഴക്കി കടപ്പുറത്തെ ആശുപത്രിയിലേക്ക് ശരവേഗത്തിൽ പാഞ്ഞവർ…
W&C ആശുപത്രിയിലേക്ക് പറന്നെത്തിയ പോലീസ് വാഹനം കണ്ട് പരിഭ്രമിച്ചുകൂടിയ ആളുകൾക്കിടയിലൂടെ ലേബർറൂമിനു മുന്നിലെത്തിയ വാഹനത്തിൽ നിന്നും ആ മൂന്ന് കാക്കിക്കാർ ചാടിയിറങ്ങി ഗർഭിണിയായ യുവതിയെ പുറത്തെടുക്കുന്നതും ആ സ്ത്രീ ഒരു പെൺകുഞ്ഞിന് ജൻമം നൽകി അമ്മയാകുന്നതും ഒരുമിച്ചായിരുന്നു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഉറപ്പു വരുത്തി അവർ അവിടെ നിന്ന് പടിയിറങ്ങുമ്പോൾ കാക്കിയ്ക്ക് വീണ്ടും ഒരായിരം മാനങ്ങൾ കൽപ്പിക്കപ്പെടുകയാണ്.
കാക്കി ഒരു കരുതൽ തന്നെയാണ്.സാധാരണകാരന്റെ നിസ്സഹായതകളിൽ അത് ഏത് വിധത്തിൽ വേണമെങ്കിലും അവന്റെ മുന്നിൽ അവതരിക്കപ്പെടും. സഹജീവികളോട് അത്രമേൽ ആർദ്രമായി ഇടപെട്ട് കേരള പോലീസ് വീണ്ടും വീണ്ടും നമുക്ക് അഭിമാനമാവുകയാണ്. ASI ബൈജുവിനും CPOമാരായ B പ്രസാദ്, വിഷ്ണുരാജ് എന്നിവർക്കും ഹൃദ്യമായ ആശംസകൾ.