സോഷ്യൽ മീഡിയയിൽ നമ്മുടെ കേരളാ പോലീസിനും അകൗണ്ടുകൾ ഉണ്ട് ഇത് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നല്ല പോലെ തന്നെ സജീവവുമാണ് ഈ അകൗണ്ടുകൾ. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നതിനോടൊപ്പം തന്നെ നമ്മുടെ കേരളാ പോലീസ് അകൗണ്ടുകളിൽ വരുന്ന മെസ്സേജുകൾക്കും കമെന്റുകൾക്കും ഒക്കെ തന്നെ മറുപടികൾ നൽകാറുമുണ്ട്. ചില മറുപടികൾ ഒക്കെ വളരെ രസകരവുമാണ്. ഇൻഫോടെയ്ൻമെന്റിനു ഒരുദാഹരണം എന്നൊക്കെ പറയാൻ പറ്റും വിധമാണ് പലപ്പോഴും പോലീസിന്റെ പ്രതികരണങ്ങൾ.

കേരളാ പോലീസ് നടപ്പിലാക്കുന്ന നിയമങ്ങളുടെയും സേവനങ്ങളുടെയും ഒക്കെ അറിയിപ്പുകൾ ഈ അകൗണ്ടുകളിലൂടെ പങ്ക് വെയ്ക്കാറുണ്ട് . ബോധവത്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കേരളാ പോലീസിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ കേരളാ പോലീസ് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കേരള പോലീസ് നുണ പരിശോധന നടത്തുന്നതെങ്ങനെ? എന്ന വിഷയത്തെ ആസ്പദമാക്കി കുറ്റാന്വേഷണ രീതികളെയും ശാസ്ത്രീയ മാർഗങ്ങളെയും പരിചയപ്പെടുത്തുന്ന പരമ്പര ഇൻവെസ്റ്റിഗേഷൻ ഭാഗം-1 പോളിഗ്രാഫ് ടെസ്റ്റ് എന്ന പേരിലുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. വീഡിയോയ്ക്ക് പല തരത്തിലുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.