മലയാളം തമിഴ് സിനിമാ ലോകത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരി തന്നെയാണ് കീർത്തി സുരേഷ്. മലയാളത്തിൽ നിന്നും  അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു. എന്നാൽ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും കീർത്തിയെ തേടി എത്തിയിരുന്നു. സിനിമ നടി മേനകയുടെയും സംവിധായകൻ സുരേഷിന്റെയും മകളാണ് കീർത്തി സുരേഷ്. റിംഗ്മാസ്റ്റർ ചിത്രത്തിൽ കൂടെ ആണ് താരം മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയത്.മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് അഭിനയിച്ചത് എങ്കിലും കീര്‍ത്തി സുരേഷിന് നിരവധി ആരാധകർ ആണ് ഉള്ളത്.

താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ വാശി ആണ്. ചിത്രത്തിന്റെ ടോവിനോ തോമസ് ആണ് നായകൻ ആയിട്ടത് എത്തുന്നത്. ടോവിനോയുടെ കാമുകിയും സുഹൃത്തുമായിട്ടാണ് കീർത്തി വാശിയിൽ എത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ മുപ്പതാം പിറന്നാൾ ആണ് ഇന്ന്. താരത്തിന്റെ പ്രിയപ്പെട്ട ദിവസത്തിൽ ഏറ്റവും പുതിയ ചിത്രമായ “ദസറ”യുടെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.