തമിഴ് സിനിമാ താരങ്ങളായ അശോക് സെൽവനും , കീർത്തി പാണ്ഡ്യനും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷം ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ വാർത്തയായിരുന്നു ,കീർത്തി പാണ്ഡ്യനും, അശോക് സെൽവനും വിവാഹിതരായത് പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് . ബ്ലൂ സ്റ്റാർ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു .  രണ്ട് പേരും സിനിമാ രം​ഗത്ത് ഇപ്പോഴും സജീവമാണ്. വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കീർത്തിയും അശോകും. ബ്ലൂ സ്റ്റാർ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള പ്രണയ നിമിഷങ്ങളെക്കുറിച്ചും  സംസാരിക്കുന്നുണ്ട് താരങ്ങൾ , അശോക് സെൽവനെയും നടിമാരെയും ചേർത്ത് മുൻപ് ചില ഗോസിപ്പുകൾ വന്നിട്ടുണ്ടെന്നും , എന്നാൽ അത്തരം  ​ഗോസിപ്പ് വന്നപ്പോൾ തനിക്ക് വിഷമമൊന്നും തോന്നിയിട്ടില്ലെന്നും ചിരിയാണ് വന്നതെന്നും കീർത്തി പാണ്ഡ്യൻ വ്യക്തമാക്കി. നടി പ്ര​ഗതിയൊക്കെ തന്റെ  ഏറ്റവും അടുത്ത സുഹൃത്താണ് ,  പ്രഗതിയെയും അശോകിനെയും ചേർത്ത ചില ഗോസിപ്പുകൾ വന്നിരുന്നു. അവർ യുഎസിൽ വെച്ച് കണ്ടതിന് കല്യാണം ആയി എന്നൊക്കെ വാർത്ത വന്നപ്പോൾ തനിക്ക്  ചിരിയാണ് ശരിക്കും വന്നത്

ഒരു ​ഗോസിപ്പും തന്നെ  ബാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മനസ് എവിടെയാണെന്ന് തനിക്ക് അറിയാ൦ നടി പറയുന്നു . അതേസമയം കീർത്തിയെ പ്രശംസിച്ചാണ് അശോക് സെൽവൻ സംസാരിയ്ക്കുന്നത് .  കീർത്തി വീട് വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ കണിശക്കാരിയാണെ നടൻ പറഞ്ഞു ,അതുപോലെ അശോകിനെക്കുറിച്ച് താരത്തിന്റെ  വീട്ടുകാർ പറഞ്ഞതിനെക്കുറിച്ചും കീർത്തി സംസാരിക്കുന്നുണ്ട് . അശോക് കീർത്തി വിചാരിക്കുന്നത് പോലെ അല്ലെന്നും  അശോകിന്  പ്രധാനം ഭക്ഷണവും, ഉറക്കവും ഇടയ്ക്കുള്ള കളിചിരികളുമാണെന്ന് ആണ്  വീട്ടുകാർ പറഞ്ഞത് . അത് ശരിയാണ് എന്നും . അശോക് വളരെ സിംപിൾ ആണെന്ന് കീർത്തിയും പറയുന്നു.  അശോകിന് ആളുകളിൽ ഇഷ്ടമില്ലാത്ത സ്വഭാവം ഷോ ഓഫ് ആണ്. അത്തരം ആളുകളുടെ അടുത്ത് നിന്ന്  അശോക് അകലം പാലിക്കും.

അതേസമയം  വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹം എടുക്കുന്ന ശ്രമങ്ങളിൽ ഭാര്യയെന്ന നിലയിൽ അഭിമാനമുണ്ട് ന്നും . ഇതിന് മുമ്പ് ചെയ്യാത്ത കാര്യമാണത് അതെന്നും . വീട്ടിൽ ഇതുവരെയും ജോലിക്കാരോ, കുക്കോ ഇല്ല എന്നും അത്തരം കാര്യങ്ങൾ  ഇരുവരുമാണ്  നോക്കാറെന്നും കീർത്തി പാണ്ഡ്യൻ ചൂണ്ടിക്കാട്ടി. കീർത്തിയിൽ തനിക്ക് ഇഷ്ടപ്പെട്ട കാര്യം അശോക് സെൽവനും പങ്കുവെച്ചു. എന്തുണ്ടെങ്കിലും കീർത്തി  കമ്മ്യൂണിക്കേറ്റ് ചെയ്യും. ഒരു കാര്യം ഇഷ്ടമാണെങ്കിലും അല്ലെങ്കിലും   തുറന്ന് സംസാരിക്കും. തന്റെ സ്വഭാവം  നേരെ മറിച്ചായിരുന്നു എന്നും  എന്നാലിപ്പോൾ തുറന്ന് സംസാരിക്കുമെന്ന് അശോക് സെൽവൻ വ്യക്തമാക്കി.