നസ്രിയയെ ഓർമിപ്പിക്കുന്ന മുഖവുമായി എത്തി മലയാളികളുടെ മനസിലേക്ക് ഓടി കയറിയ നടിയാണ് വർഷ ബൊല്ലമ്മ. രാജ റാണിയിലെ നസ്രിയ നസീമിന്റെ ഡയലോഗിന്റെ ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് വർഷ ആദ്യം അറിയപ്പെടുന്നത്.2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സധുരൻ’ ആണ് ആദ്യത്തെ ചിത്രം. യാനും തീയവൻ,കല്യാണം, സീമതുരൈ,ബിഗിൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

എന്നാൽ സാമൂഹിക പ്രതിബദ്ധത കൂടി തനിക്കുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് താരം ഒരു വീഡിയോയിലൂടെ. മഴക്കാലത്തു റോഡിലൂടെ പോകുമ്പോൾ പലപ്പോഴും കാർ യാത്രക്കാർ കാൽനട യാത്രക്കാരേയും ബൈക്ക് യാത്രക്കാരെയും ശ്രെദ്ധിക്കാറില്ല. ലക്ഷ്യത്തിലേക്ക് എത്താനുള്ള ധിറുതിയിൽ പലപ്പോഴും അവഗണിക്കാറാണ് പതിവ്.

എന്നാൽ ഇനി പൊതു നിരത്തിലേക്ക് കാർ ഇറക്കുന്നതിനു മുൻപ് ഈ ഒരു കാര്യം കൂടി മനസ്സിൽ വേണം എന്നാണ് തരാം പറയുന്നത്. ഒരു കാർ ഇതുപോലെ പാസ് ചെയ്തപ്പോൾ ഒരു ഡെലിവറി ബോയുടെ ദേഹത്തേക്ക് വെള്ളം തെറിക്കുകയും ചെയ്തു. ആ ഡെലിവറി ബോയുടെ അപ്പോഴത്തെ അവസ്ഥ കണ്ട തനിക്ക് നല്ല വിഷമം തോന്നിയെന്നും അതിനാൽ ഇനിയെങ്കിലും ഇതൊക്കെ ശ്രദ്ധിക്കണേ എന്നുമാണ് താരം പറയുന്നത്.

 

View this post on Instagram

 

A post shared by Varsha Bollamma (@varshabollamma)