ഒരുകാലത്തു മലയാള സിനിമയുടെ ശാലീനത സുന്ദരിയായ നടി ആയിരുന്നു കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം താരത്തിന് ഒരുപാടു വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും ഇനിയും താരത്തിന്റെ ഒരു തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുയാണ് ആരാധകർ.  മുൻപ് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ  ശ്രെദ്ധ  നേടുന്നത്. പണം ഉണ്ടാക്കാൻ വേണ്ടി ഞാൻ സിനിമകൾ ചെയ്യ്തിട്ടില്ല, അങ്ങനെ ഉണ്ടാക്കണം എങ്കിൽ എനിക്ക് ഇപ്പോൾ കിട്ടിയ ഫ്രീ സമയത്തു എനിക്ക്  സിനിമകൾ ചെയ്യാമായിരുന്നു നടി പറയുന്നു.

സിനിമ എന്ന് പറയുന്നത് വളരെ വലിയ മത്സരം ആണ് നടക്കുന്നതു്. അത് വലിയ ഒരു ലോകം ആണ് അവിടെ പുതിയ നായികമാർ എത്തുന്നത് എന്നെ ഇതുവരെയും ഭയപെടുത്തിയിട്ടില്ല ,കാരണം എനിക്കുള്ളത് എനിക്കാണ് പിന്നെ എന്തിനാണ് ഭയക്കുന്നത് താരം പറയുന്നു. തന്റെ സിനിമയോടുള്ള താല്പര്യം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളതും. കാവ്യയെ  ഇഷ്ട്ടപെടുന്ന ആരാധകർ എല്ലാവരും ഇനിയും താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്.

ഒരുപക്ഷെ  താരം തിരിച്ചു വന്നില്ലെങ്കിലും ഓർമ്മിക്കാൻ നിരവധി കഥാപാത്രങ്ങൾ ചെയ്യ്തിട്ടുണ്ടെന്നും ആരധകർ പറയുന്നു. ഏതൊരു നടി വന്നിട്ടുണ്ടെങ്കിലും, പോയിട്ടുണ്ടെങ്കിലും ഇന്നും കാവ്യയെ ഇഷ്ട്ടപെടുന്നവർ ഉണ്ടെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. താരത്തിന്റെ പേരിൽ നിരവധി ഫാൻസ്‌ ക്ലബ്ബ്കൾ ആണ് ഇപ്പോൾ നിലവിൽ ഉള്ളതും. ദിലീപുമായുള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടകന്ന താരം ഇപ്പോൾ ഒരു കുടുംബിനിയായി കഴിയുകയാണ്, താരത്തിന്റെ ഒരു തിരിച്ചു വരവ് പ്രേക്ഷകർ ആഗ്രഹിക്കുന്നു എന്നാണ് പറയപ്പെടുന്നത്.