മലയാള  സിനിമയിലെ അമ്മ കഥാപാത്രങ്ങൾ നോക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് കവിയൂർ പൊന്നമ്മ ആണ്.  എന്നാൽ എപ്പോഴും ചിരിച്ചുകൊണ്ടാണ് നമുക്ക് കാണാൻ സാധിക്കുന്നത്. നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയതായിരുന്നു കവിയൂർ പൊന്നമ്മ. ആദ്യകാലങ്ങളിൽ നായികയായിട്ടാണ് അഭിനയിച്ചതെങ്കിലും പിൽക്കാലത്ത് അമ്മ വേഷങ്ങളുമായി മുന്നേറുകയായിരുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കവിയൂർ പൊന്നമ്മയുടെ ഇഷ്ടത്തെക്കുറിച്ചും നടക്കാതെ പോയ വിവാഹ നിശ്ചയത്തെക്കുറിച്ചുമാണ്. മലയാളത്തിലെ പ്രശസ്ത അഭിനേതാക്കളിൽ ഒരാളായ ശങ്കരാടിക്ക് കവിയൂർ പൊന്നമ്മയോട് ഇഷ്ടം തോന്നുകയും അദ്ദേഹം കവിയൂർ പൊന്നമ്മ അപ്പോൾ അഭിനയിച്ചുകൊണ്ടിരുന്ന നാടകസമിതിയിൽ വിവാഹാലോചനയുമായി എത്തുകയും ചെയ്തു. പക്ഷെ  കവിയൂർ പൊന്നമ്മയ്ക്ക് ശങ്കരാടിയോട് പ്രേമം ഒന്നും ഉണ്ടായിരുന്നില്ല.  എന്നാൽ പിന്നീട് അത് വിവാഹ നിശ്ചയം വരെ എത്തിയെങ്കിലും മുടങ്ങി പോവുകയും ചെയ്തു.

സംവിധായകനായ ജെ സി ഡാനിയേൽ ആണ് കവിയൂർ പൊന്നമ്മ സ്നേഹിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ച ആളെന്നും തുറന്നു പറഞ്ഞു. ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ് കവിയൂർ പൊന്നമ്മ ആദ്യമായി സിനിമാ ലോകത്തേക്ക് കാൽ വെക്കുന്നത്.