Connect with us

സിനിമ വാർത്തകൾ

ദേവദാസില്‍ നിന്നും തന്നെ അന്നവർ ഒഴിവാക്കിയത് ആ കാരണത്തിൽ ആയിരുന്നു

Published

on

ലോകമെമ്പാടും ആരാധകർ ഉള്ള താര ദമ്പതികൾ ആണ് കരീന കപൂറും സൈഫ് അലി ഖാനും. ഇരുവരുടെയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യവും ആണ്. ഇരുവരുടെയും ജീവിതത്തിൽ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ കണ്മണി തൈമൂർ എത്തിയത്. വളരെ ചെറുപ്പം മുതലേ തൈമൂറിന് സൂപ്പർസ്റ്റാർ പദവിയാണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ ഇരുവരുടെയും ജീവിതത്തിലേക്ക് രണ്ടാമതും ഒരു കുഞ്ഞ് വന്നിരിക്കുകയാണ്, ആൺകുട്ടിയാണ് രണ്ടാമതും ഇരുവർക്കും ജനിച്ചത്. താരം ഗർഫിണി ആണെന്ന് സൈഫും കരീനയും ചേർന്നാണ് ആരാധകരോട് പറഞ്ഞത്. താൻ ഗർഭിണി ആണെന്ന വാർത്ത ആരാധകരെ അറിയിച്ച ശേഷം തന്റെ ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കരീന എത്തിയിരുന്നു.

 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാരൂഖ്ഖാന്‍ ചിത്രമായ ദേവദാസില്‍ നിന്നും തന്നെ, ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലി ഒഴിവാക്കിയതിനെക്കുറിച്ച്‌ നടി തുറന്ന് പറഞ്ഞിരിക്കുകയാണ് കരീന ഇപ്പോൾ, ഒരു അഭിമുഖത്തിൽ ആണ് താരത്തിന്റെ തുറന്നു പറച്ചിൽ,

എന്നെ വച്ച്‌ മറ്റൊരു ഹം ദില്‍ ദേ ചുക്കേ സനം ചെയ്യണം സഞ്ജയ് ലീലാ ബന്‍സാലി. അത് ചെയ്യുന്നത് വരെ അദ്ദേഹത്തെ ഞാന്‍ വെറുതെ വിടില്ല. അയാളത് അര്‍ഹിക്കുന്നുണ്ട്, അദ്ദേഹത്തിന് അതറിയാം. ഞാന്‍ സിക്കന്ദര്‍ ഖേറിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോള്‍ ബന്‍സാലിയുടെ ദേവ്ദാസില്‍ അഭിനയിച്ചിരുന്ന കിരണ്‍ ഖേര്‍ ഞാന്‍ ബന്‍സാലിയെ കണ്ടേ പറ്റൂവെന്ന് പറഞ്ഞു. അവരെന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വലിച്ച്‌ കൊണ്ടു പോവുകയായിരുന്നു. ഞങ്ങള്‍ കെട്ടിപ്പിടിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തു” സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖിനൊപ്പം, ഐശ്വര്യ റായ്, മാധുരി ദിക്ഷിത്, ജാക്കി ഷ്‌റോഫ് തുടങ്ങിയ വലിയ താരനിരയാണ് അക്കാലത്ത് അഭിനയിച്ചത്.

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending