തന്റെ ആരാധന കഥാപത്രമായ മോഹൻലാലിനെആദ്യമായി  കണ്ടു മുട്ടിയ സന്തോഷ൦ പങ്കുവെച്ചു  കരൺ ജോഹർ, ഇന്ത്യൻ സിനിമകളിലെ തന്നെ മഹാനായ നടനെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ വിനയം ആണ് തന്നെ കൂടുതൽ ആഘര്ഷിച്ചതെന്നു കരൺ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തിലെ ഫാൻ മോമെന്റുകളിൽ ഒന്നാണ് മോഹൻലാൽ സാറുമായുള്ള കണ്ടുമുട്ടൽ കരൺ പറയുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടിയത്, ആ നിമിഷം ഞാൻ അമ്പരന്നു, അതൊരു ഫാമിലി വെഡിങ്ങിനു വേണ്ടി ഒരു ഫ്‌ളൈറ്റിൽ പോയപ്പോൾ ആയിരുന്നു ഈ ഒരു കൂടികാഴ്ച്ച ഉണ്ടായത്, ശരിക്കും പറഞ്ഞാൽ വളരെ സന്തോഷം തോന്നിയ നിമിഷം.

ജീവിതത്തിലെ ഒരു വലിയ നിമിഷം തന്നെ ആയിരുന്നു അത്, ഇന്ത്യൻ നടന്മാരിൽ മഹാനായ ആ നടനിൽ നിന്നും എനിക്ക് കൂടുതൽ ആഘർഷണീയതമായി തോന്നിയത് അദ്ദേഹത്തിന്റെ ഒരു വിനയം തന്നെ ആയിരുന്നു. നല്ല മനസുള്ള ഒരു ഇതിഹാസം എന്ന് തന്നെ പറയാം. മോഹൻലാൽ സാറിനെ കണ്ടതിലും, പരിചയപെട്ടതിലും വളരെ സന്തോഷവും, അഭിമാനവും തോന്നുന്നു കരൺ ജോഹർ പറയുന്നു.