Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

കണ്ണൂർ സ്‌ക്വാഡ് കാണാൻ ഒരു ടിക്കറ്റ് തരണം; വൈറലായി ഫാനിന്റെ അഭ്യർത്ഥന

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയെ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക തിയേറ്ററുകളിലും ചിത്രം ഹൌസ്ഫുള്ളായാണ് പ്രദർശനം നടത്തുന്നത്. അതുകൊണ്ട് തന്നെ മിക്ക സ്ഥലങ്ങളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥകൾ വരെയുണ്ടാവുന്നുണ്ട്. ഇപ്പോഴിതാ കണ്ണൂർ സ്ക്വാഡ് കാണാൻ വേണ്ടി വളരെ പ്രായമായ ഒരു മമ്മൂട്ടി ഫാനിന്റെ ടിക്കറ്റിന് വേണ്ടിയുള്ള അഭ്യർത്ഥനയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മമ്മൂട്ടി എന്ന നടനോടുള്ള ബഹുമാനവും, ആരാധനയും, വിശ്വാസവും എല്ലാം അതിൽ കാണാൻ കഴിയുന്നുണ്ട്. മമ്മൂട്ടിയുടെ സിനിമ കാണുന്നത് തനിക്ക് ഒരു അഭിമാനമുള്ള കാര്യമാണെന്നും അയാൾ വീഡിയോയിൽ പറയുന്നത് കാണാം.കൊല്ലം കൊട്ടാരക്കരയിലെ മിനർവ തീയേറ്ററിന് മുന്നിൽ നിന്നുള്ള വീഡിയോ ആണിത്.“അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു വിലയുണ്ട്, നെഞ്ച് നിറഞ്ഞാണ് ഞാൻ പറയുന്നത്. ഒരു തിയേറ്ററിൽ പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. അദ്ദേഹത്തിന്റെ സിനിമ കാണുന്നത് അഭിമാനമാണ്. ഭയങ്കര ബഹുമാനമാണ്. പണ്ട് മുതലേ മമ്മൂട്ടിയുടെ സിനിമ കാണും. അദ്ദേഹത്തിന്റെ മകന്റെ സിനിമയും കാണാറുണ്ട്. മറ്റ് വഴിയിലൂടെ സിനിമ കാണാൻ എനിക്ക് കഴിയില്ല. നമ്മൾക്ക് ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി അങ്ങനെയൊന്നുമില്ല.” വീഡിയോയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

ഇതിനുപിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന് മമ്മൂട്ടിയുടെ എല്ലാ സിനിമകളും റിലീസിന്റെ അന്ന് തന്നെ കാണാനുള്ള അവസരം ഒരുക്കികൊടുക്കണമെന്നാണ് ചില ആരാധകർ കമന്റ് ചെയ്തത്. ലക്ഷകണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. പ്രായഭേദം ഇല്ലാതെ ആരാധകരെ സൃഷ്ടിക്കുന്ന നടനാണ് മമ്മൂട്ടി എന്ന് ഈ വിഡിയോയില്‍ നിന്ന് മനസിലാകും’ എന്നാണ് വിഡിയോയില്‍ വന്ന ഒരു കമന്റ്. തന്റെ കയ്യില്‍ സിനിമ കാണാന്‍ കഴിയുന്ന തരത്തിലുള്ള ഫോണില്ലായെന്നും അതുകൊണ്ട് ഒരു ടിക്കറ്റ് തനിക്ക് തരണമെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്.എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ലക്ഷകണക്കിന് പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. അതേസമയം കേരളത്തില്‍ മാത്രം 330 ല്‍ അധികം സ്‌ക്രീനുകളിലാണ് കണ്ണൂര്‍ സ്‌ക്വാഡ് നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്.റെക്കോഡ് കളക്ഷന്‍ എന്ന നിലയിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോള്‍ വ്യത്യസ്തമായ ഴോണറിലുള്ള സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി തന്റെ താരമൂല്യം ഉപയോഗിക്കുന്നതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഗലാട്ടാ പ്ലസിലെ മെഗാ മലയാളം റൗണ്ട്‌ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.‘പ്രേക്ഷകര്‍ എപ്പോഴും...

സിനിമ വാർത്തകൾ

മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും...

സിനിമ വാർത്തകൾ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം...

സിനിമ വാർത്തകൾ

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ, പൂജാരി എന്ന വിശേഷണങ്ങൾക്ക് പുറമെ അധ്യാപകൻ കൂടിയാണ് താരം. തൂവാനതുമ്പികൾ പോലുള്ള ക്ലാസിക്ക്...

Advertisement