കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്ന് വന്ന ഒരു പ്രശ്നം ആയിരുന്നു നടനും മേജർ രവിയുടെ സഹോദരനുമായ നടൻ കണ്ണന്‍ പട്ടാമ്പിക്കെതിരെ ഉണ്ടായ ഡോക്ടരുടെ പീഡന പരാതി. ചികിത്സക്കായി എത്തിയ കണ്ണൻ പട്ടാമ്പി ഡോക്ടറോട് ലൈംഗിയ ചുവയോടെ സംസാരിക്കാറുകയും,കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമായിരുന്നു പരാതി. പ്രതികരിക്കാൻ ശ്രമിച്ചെങ്കിലും ഭീഷിണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.

എന്നാൽ സംഭവം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ പരാതിയുമായി പോലീസിനെ സമീപിച്ച ഡോക്ടരുടെ പരാതി സ്വീകരിച്ചെങ്കിലും ആഴ്ചകൾ കടന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയും മറ്റും ഉണ്ടായില്ല എന്ന പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ ആണ് പീഡന വിവരം പുറത്തറിയുന്നത്.അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒരു വർഷങ്ങൾക്ക് മുകളിലായി കൊടുത്ത പരാതിയിൽ ആഴ്ചകൾക്ക് മുൻപാണ് പോലീസ് കേസെടുക്കാൻ തന്നെ തയാറായത്. അന്ന് തന്നെ കേസുകൾ ഫയൽ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഇത്രയധികം പ്രശ്നം ഉണക്കിലായിരുന്നെന്നും ഡോക്ടർ വിശദീകരിച്ചു. പീഡന ശ്രമത്തിന്‌ ശേഷം സമൂഹ മാധ്യമം വഴി ഭീഷണിയും അധിക്ഷേപവും തുടർന്നെന്ന് ഡോക്ടർ പറയുന്നു. വീണ്ടും പരാതിയുമായി പോലീസിനെ സമീപിചെങ്കിലും അതിന് ശേഷവും ഇയാൾ അധിക്ഷേപവും ഭീഷണിയും തുടർന്നെന്നും ഡോക്ടർ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ഇയാൾ ഒളിവിലാണ് എന്ന വിവരമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രതികരണം. സ്‌ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് കണ്ണന്‍ പട്ടാമ്ബിക്കെതിരെ ചുമത്തിയിരിക്കുന്നത്. പീഡനപരാതിക്ക് മുൻപായി വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്ബതികളെയും ഓടിച്ചിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണന്‍ പട്ടാമ്ബിയേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ചലച്ചിത്ര താരവും സംവിധായകനുമായ മേജർ രവിയുടെ സഹോദരൻ കൂടിയാണ് കണ്ണന്‍ പട്ടാമ്പി.