സിനിമ വാർത്തകൾ
നടി കങ്കണയക്ക് കോവിഡ്, ഭയപ്പെടേണ്ട എന്ന് താരം

ബോളിവുഡ് താരം കങ്കണയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു, ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്, താരം തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്, നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തുമെന്നും കങ്കണ വ്യക്തമാക്കി, മെഡിറ്റേഷൻ ചെയ്യുന്ന ചിത്രങ്ങൾക്കൊപ്പമാണ് താരം കോവിഡ് പോസിറ്റീവ് ആയ വാർത്ത പങ്കുവെച്ചത്, ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണിനു ചുറ്റും ചെറിയ അസ്വസ്ഥത ഉണ്ടായിരുന്നു, ഏറെ ക്ഷീണതയുമായിരുന്നു. ഹിമാചലിനു പോകാൻ തയാറെടുക്കുന്നതിന് മുന്നായി പരിശോധിച്ചു, അപ്പോഴാണ് കൊവിഡ് പോസിറ്റീവായതായി അറിഞ്ഞത്, ക്വാറന്റൈനിലാണിപ്പോള്‍.
വൈറസിന്റെ ഒരു കൂട്ടം ഉള്ളിലുണ്ടോയെന്നറിയില്ല, ഞാൻ ഈ വൈറസിനെ തകര്‍ക്കും, നിങ്ങള്‍ക്കു മുകളിൽ ഒരു ശക്തിയേയും വരാൻ അനുവദിക്കരുത്, വൈറസിനെ പേടിക്കരുത്, പേടിച്ചാൽ അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും. നമുക്കൊരുമിച്ച് കൊവിഡിനെ നേരിടാം. ഇതൊരു ചെറിയ പനിയാണ്. ഇത് അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുകയാണ്’, കങ്കണ ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.
ധ്യാനത്തിലിരിക്കുന്നൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് കങ്കണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിരുന്നു, വിദ്വേഷ പ്രചാരണത്തിൻ്റെ പേരിലായിരുന്നു ഈ നടപടി.രണ്ടായിരത്തിന്റെ തുടക്കത്തിലുള്ള’ അവതാരത്തിലേക്ക് മോദി മാറണം എന്ന് കങ്കണ ട്വിറ്റർ അക്കൗണ്ട് പൂട്ടുന്നതിന് മുമ്പ് പറഞ്ഞിരുന്നു. നടി ഉദ്ദേശിച്ചത് ഗുജറാത്ത് കലാപമായിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ ട്വിറ്റർ അക്കൗണ്ട് റീഓപ്പൺ ആക്കാനാവാത്ത വിധം പൂട്ടിയത്
സിനിമ വാർത്തകൾ
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്. എന്നാൽ 1971ൽ തുടങ്ങിയ സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക് പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.
എന്നാൽ 1973-ൽ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.
- സിനിമ വാർത്തകൾ6 days ago
ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ്
- സിനിമ വാർത്തകൾ5 days ago
ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത
- സിനിമ വാർത്തകൾ4 days ago
വിവാഹം കഴിഞ്ഞു 3 മാസം…വളക്കാപ്പ് എത്തി ആരാധകർ ഞെട്ടലോടെ …
- സിനിമ വാർത്തകൾ5 days ago
ഞാൻ ആസ്വദിച്ചു ചെയ്യ്ത ചിത്രത്തിൽ എനിക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കി നമിത
- സിനിമ വാർത്തകൾ6 days ago
ബോഡി ഷെയിംമിങ് നേരിടേണ്ടിവന്നു ..ഷിബില ഫറയുടെ തുറന്നു പറച്ചിൽ …
- സിനിമ വാർത്തകൾ6 days ago
റാ റാ റെഡിയിലെ നായിക ഇപ്പോൾ എവിടെയാണ്….
- സിനിമ വാർത്തകൾ6 days ago
ഡിയർ വാപ്പി ട്രെയിലർ എത്തി