സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എപ്പോഴും പങ്ക് വെക്കാറുള്ള താരമാണ് കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. പുതിയ വീഡിയോയാണ് നടി പങ്ക് വെച്ചിരിക്കുന്നത്. മറ്റൊരു മനോഹരദിനം എന്ന അടികുറിപ്പോട് കൂടിയാണ് താരം ലെഹങ്ക ഉടുത്തുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

വിക്രം നായകനായ കോബ്ര, സുരേഷ് ഗോപി ചിത്രം പാപ്പൻ, മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ ചിത്രം ബ്രോ ഡാഡി തുടങ്ങിയവയാണ് കനിഹയുടെ പുതിയ പ്രൊജക്ടുകൾ.
അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം ആണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

2002 ലാണ് ഫെെഫ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ കനിഹ അഭിനയരം​ഗത്തേക്ക് എത്തുന്നത്. മോഡലിംഗ് രംഗത്ത് നിന്നു അഭിനയ രംഗത്തേക്ക് വന്ന കനിഹ മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മാമാങ്കം , ലോനപ്പന്റെ മാമോദീസാ തുടങ്ങിയ ചിത്രങ്ങളാണ് കനിഹയുടെപുതിയതായി പുറത്തിറിങ്ങിയ മലയാള ചിത്രങ്ങൾ. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിങ്ങർ കൂടിയാണ്.