Connect with us

സിനിമ വാർത്തകൾ

പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ താരത്തിനെ മനസ്സിലായോ

Published

on

ദിവ്യ വെങ്കട്ടസുബ്രമണ്യംതമിഴ് പെൺകുട്ടി സിനിമയിൽ എത്തിയതിനു ശേഷം കനിഹ എന്ന പേര്   സ്വീകരിച്ച താരമാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സിനിമകളിൽ കൂടി കനിഹ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചു. പഴശ്ശിരാജയ്ക്ക് ശേഷം മാമാങ്കത്തിലും താരം വേഷമിട്ടിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോളിതാ വളരെ മനോഹാരിത തുളുമ്പുന്ന ചിത്രമാണ് ആരാധക സമൂഹം ഏറ്റെടുത്തിരിക്കുന്നത്.  തന്റെ കുട്ടിക്കാലത്തെ ചിത്രമാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്. തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്.
ജന്മം കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരു കുട്ടിയെപോലെയാണ്. അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ കൈതേരി മാക്കമായി അഭിനയിച്ച് തകർത്ത താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിരുന്നു. ശേഷം ഇടവേളകൾ എടുത്ത് താരം മാറി നിൽക്കുമെങ്കിലും നല്ല കഥാപാത്രങ്ങൾ തേടിവരുമ്പോൾ താരം വീണ്ടും സ്‌ക്രീനിൽ എത്താറുണ്ട്.

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending