ബോളിവുഡ് സൂപ്പർ താരം കങ്കണ റണൗത്ത് രാജ്യത്തെ മികച്ച അഭിനേത്രികളിലൊരാളാണെന്ന് നടി രമ്യാകൃഷ്ണൻ. ഫസ്റ്റ് പോസ്റ്റ്‌ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് രമ്യാകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.

കങ്കണ സത്യസന്ധയും ധൈര്യശാലിയുമായ വ്യക്തിയാണെന്നും രമ്യാകൃഷ്ണൻ പറഞ്ഞു.എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കങ്കണ റണൗത്തിനെക്കുറിച്ചാണോ രമ്യാകൃഷ്ണൻ ഇങ്ങനെ പറഞ്ഞതെന്ന അതിശയത്തിലാണ് ആരാധകർ.

വിാവാദങ്ങൾക്കിടയിലും ഇന്ദിരഗാന്ധിയുടെ ജീവിതം പറയുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തിരക്കുകളിലാണ് കങ്കണ റണൗത്ത്. സിനിമയുടെ സംവിധായകയും താരം തന്നെയാണ്

.