ബോളിവുഡ് താരം കങ്കണ റൗണത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എമർജൻസി.ചിത്രത്തിലെ നായികയും കങ്കണ തയൊണ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇന്ദിരഗാന്ധിയുടെ ജീവിത കഥയുമായി സാദൃശ്യമുള്ള ചിത്രമാണ് എമർജൻസി. ചിത്രത്തിൽ ഇന്ദിരഗാന്ധിയുടെ രൂപ സാദൃശ്യത്തോടെയാണ് കങ്കണ എത്തുന്നത്.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കങ്കണ പറഞ്ഞിരിക്കുന്നത് എന്താണെന്നറിയാമോ? കുട്ടിക്കാലത്ത് തന്നെ വീട്ടുകാർ വിളിച്ചിരുന്നത് ഇന്ദിരഗാന്ധി എന്നാണ്. കുട്ടി കങ്കണയുടെ ഹെയർസ്റ്റെലാണ് ഇന്ദിരഗാന്ധി എന്ന പേര് താരത്തിന് നേടികൊടുത്തതത്രെ.സ്കൂൾ യൂണിഫോമണിഞ്ഞ കങ്കണയെയാണ് ചിത്രത്തിൽ കാണാൻ കഴിയുക.
എമർജൻസിയുടെ ചിത്രീകരണം പൂർത്തിയായ വിവരം താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. എമർജൻസി സഞ്ജയ് ഗാന്ധിയായി എത്തുന്നത് മലയാളിയായ വൈശാഖ് നായരാണ്. അനുപംഖേർ, മഹിമ ചൗധരി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.