പഴയ കാലനടികളുടെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളി പ്രേഷകർക്കു വളരെ താല്പര്യം ഉള്ള കാര്യം ആണ്. അതുപോലെ തന്നെയാണ് നടി കനകയുടെ വിശേഷങ്ങളും. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ കൂടെല്ലാം അഭിനയിച്ചു ഇന്നും മലയാളിപ്രേക്ഷകർക്കു മറക്കാൻ കഴിയാത്ത ഒരു നടിയും കൂടിയാണ് കനക. ഇപ്പോൾ താരം എവിടെയാണ് എന്നുള്ള ചോദ്യവും ഉയർന്നു വരുന്നുണ്ട്. സിനിമയിൽ തിളങ്ങി നിന്ന സമയത്തു തന്നെയായിരുന്നു നടി കനകയുടെ വിവാഹവും എന്നാൽ തന്റെ ദാമ്പത്യം 15 ദിവസം മാത്രം ആണ് നീണ്ടു നിന്നത്.
തന്നെ തന്റെ പിതാവ് തന്നെ ഒരു മനോരോഗിയാക്കാൻ ശ്രെമിച്ചു എന്നും അമ്മയുടെ സംസാരവും പോലും അച്ഛൻ ഇല്ലാതാക്കി അങ്ങനെ എല്ലാം തന്നെ പ്രേക്ഷകരെ വളരെ ഞെട്ടിക്കുന്ന വാർത്തകൾ തന്നെയായിരുന്നു കനകയുടെ . കൂടാതെ തന്നെ തനിക്ക് ക്യാൻസർ രോഗം പിടിപെട്ടതും, താൻ മരണപെട്ട് എന്നുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിലെല്ലാം നിറഞ്ഞു നിന്നിരുന്നു, എന്നാൽ അതിനു മറുപടി കൊടുക്കാൻ പോലും കനകക്ക് സാധിച്ചില്ല കാരണം താരം സോഷ്യൽ മീഡിയകളിൽ ഒന്നും സജീവമല്ല.
നടിയും,അച്ഛനും തമ്മിൽ സ്വത്തു തര്ക്കം ഉണ്ടായിരുന്നു, ഈ തർക്കത്തിന്റെ കാരണം കൊണ്ട് തന്നെ അച്ഛൻ തന്നെ ഒരു മനോരോഗിയാക്കി തീർത്തു. ഇത്രയധികം പ്രിതിസന്ധികളിൽ താൻ പെട്ടിട്ടും തനിക്കു ഇനിയും സിനിമയിൽ സജീവമാകാൻ ആഗ്രഹം ഉണ്ടെന്നും താരം പറയുന്നു. പക്ഷെ തനിക്കു ഇപ്പോൾ 50 വയസ്സിനു മുകളിൽ പ്രായം ഉണ്ടെന്നും ഇനിയും പഴയ രീതീയിൽ തനിക്കു അഭിനയം വശമല്ല എന്നും താരം പറയുന്നു, താൻ ഇനിയും അഭിനയത്തിന്റെ ഒന്നെന്നുമുതൽ തുടങ്ങണം എന്നും പറയുന്നു. താരത്തിന്റെ വീഡിയോ കണ്ടാൽ തന്നെ ആർക്കും മനസിലാകുകയില്ലാ പഴയ സൗന്ദര്യം എല്ലാം പോയി മുഖം പോലും മനസിലാകത്ത രീതിയിൽ ആണ് കനകയുടെ ഇപ്പോളത്തെ അവസ്ഥ.