Film News
കമലിന്റെ ഡപ്പാംകൂത്തിനു പോലീസ് കേസ് എടുത്തു!!!!!

പാതല പാതാള ഗാനത്തിന്റെ പേരിൽ കമൽഹാസനെതിരേ പോലീസ് കേസെടുത്തു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പാതാള പാതാളത്തിലെ വരികൾ കേന്ദ്ര സർക്കാരിനെ പരിഹസിക്കുന്നതാണെന്നും ഇത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും സാമൂഹിക പ്രവർത്തകൻ ആരോപിച്ചു. അതിനാൽ, ഗാനത്തിലെ ചില വരികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമൽഹാസനെതിരെ ചെന്നൈയിലെ പോലീസ് കമ്മീഷണറുടെ ഓഫീസിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.കമൽ ഹാസൻ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഏതെങ്കിലും വഴിയേ വിവാദമുണ്ടാവുന്നത് പതിവാണ്. ജൂൺ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന വിക്രമും ഈ പതിവിൽ നിന്ന് മുക്തമല്ല.
ഖജനാവിൽ പണമില്ല, നിറയെ രോഗങ്ങൾ വരുന്നു. കേന്ദ്ര സർക്കാർ ഉണ്ടെങ്കിലും തമിഴർക്ക് ഒന്നും കിട്ടുന്നില്ല. താക്കോൽ കള്ളന്റെ കയ്യിലാണെന്നും പാട്ടിൽ കമൽ എഴുതിയിരിക്കുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ജോലി ചെയ്താൽ നാട് നന്നാവുമെന്നും പാട്ടിലുണ്ട്. ഈ വരികൾ കേന്ദ്ര സർക്കാരിനെതിരെയുള്ള തമിഴന്റെ പ്രതിഷേധമാണെന്നാണ് ആരോപണം ഉയരുന്നത്.അതേസമയം രണ്ട് ദിവസം മുമ്പ് ഇറങ്ങിയ ഗാനത്തിനും ഗാനത്തിലെ കമൽ ഹാസന്റെ നൃത്തത്തിനും നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. അനിരുദ്ധ് സംഗീതസംവിധാനവും സാൻഡി നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നു.താരത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലുള്ളതെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.അതേസമയം, കമൽഹാസന്റെ പ്രാദേശിക മദ്രാസ് ഭാഷയും അനിരുദ്ധിന്റെ കുത്ത് പതിപ്പും ആരാധകർ ആസ്വദിക്കുന്നതിനാൽ ഗാനം സംഗീത പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ ‘പതാല പാതാള’ ട്രെൻഡിംഗിലാണ്, കൂടാതെ 770K+ ലൈക്കുകളോടെ 14 ദശലക്ഷം കാഴ്ചകൾ നേടി.
Film News
അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ ഫ്രണ്ട് ട്രെയിലർ ..

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend
ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ് ,ദർശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു പേരിൽ ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!
-
Film News7 days ago
മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ….