ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ഉലകനായകൻ നായകൻ കമലഹാസന്റെ  ബിഗ് ബഡ്‌ജറ്റ്‌ ചിത്രം പുനരാരംഭം കഴിഞ്ഞിരിക്കുകയാണ്. ശങ്കർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജായ ട്വിറ്ററിലൂടെ  ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നുത്. ചെന്നൈ  പാരീസ് കോർണറിലെ  ഏഴിലകം പരിസരത്തു തന്നെ  ചിത്രീകരണത്തിന് വേണ്ടിയുള്ള സെറ്റ് ഒരുങ്ങി കഴിഞ്ഞു ഇതിനോടകം. നടി കാജൽ അഗർവാളും, കമലഹാസനും ഉടൻ സിനിമയിൽ ജോയിന്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

2020  ഫെബ്രുവരിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതാണ് എന്നാൽ ചില  സാങ്കേതിക കാരണങ്ങൾ  കൊണ്ട് നിർത്തിവെക്കേണ്ടി വന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മൂന്നു മരണങ്ങൾ ഉണ്ടാകുകയും ചെയ്യ്തിരുന്നു നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക  പ്രൊഡക്ഷൻ ഏറ്റെടുക്കുകയും അതോടു കമലഹാസന്റെ സേനാപതി എന്ന ചിത്രം തിരിച്ചു വരുകയും ചെയ്യ്തു. ഈ ചിത്രത്തിന്റെ ബഡ്‌ജറ്റ്‌ 200 കോടി രൂപയാണ്.
ചിത്രത്തിൽ സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിൻഹ,ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഒന്നാം ഭാഗത്തിലെ നെടുമുടി വേണുവിന്റെ വേഷം മലയാളി താരം നന്ദു പൊതുവാൾ അഭിനയിക്കും. അഴിമതിക്കെതിരെ പോരാടുന്ന ഒരു ഇന്ത്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു കമലാഹാസൻ എത്തിയത് ആദ്യ ഭാഗത്തു.അതിലും വത്യസ്തമായ കഥാപാത്രം ഉൾക്കൊണ്ട് കൂടി ആയിരിക്കും  ഉലകനായകന്റെ ഇന്ത്യൻ 2  എത്തുന്നതും.