തെന്നിന്ധ്യയും,മലയാളവും ഒരു പോലെ കയ്യ് കാര്യം ചെയ്യുന്ന ഉലകനായകൻ ആണ് കമൽ ഹാസൻ.ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ബ്ര ഹമാണ്ഡ സംവിധായകൻ ശങ്കറും, ഉലകനായകൻ കമൽ ഹാസനും ഒന്നിക്കുന്ന ഇന്ത്യൻ 2  വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു, ഇന്ന് ഉലകനായകന്റെ പിറന്നാൾ ദിനമാണ്, ഈ ദിനത്തിൽ ഒരു സർപ്രൈസ് ഗിഫ്റ്റ് പോലെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്.


കാജൽ അഗർവാൾ ആണ് ഇന്ത്യൻ 2വില്‍ നായിക. രാകുൽ പ്രീത്, സിദ്ധാർഥ് എന്നിവരാണ് മറ്റുതാരങ്ങൾ. ഇന്ത്യൻ’ സിനിമയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 200കോടിയാണ് സിനിമയുടെ തുടർഭാഗത്തിന്റെ ബജറ്റ്. സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മന്‍ തുടങ്ങിയ  പ്രമുഖർ ആണ് ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധർ.

നിർമാണം ലൈക പ്രൊഡക്ഷന്സ് ആണ്, അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലായിരുന്നു റിലീസ് ആയത്, ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആയിരുന്നു കമൽ ഹാസൻ എത്തപ്പെട്ടിരുന്നത്, ഈ ചിത്രത്തിലെ അഭിനയത്തിന് നല്ല നടനുള്ള  ദേശിയ അവാർഡും താരത്തിന് ലഭിച്ചിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ഈ ചിത്രത്തിന് തുടക്കം കുറിക്കുമെന്നാണ്  റിപ്പോർട്ടുകൾ പറയുന്നത്.