മലയാളികൾക്കും, മറ്റുഭാഷ പ്രേക്ഷകര്ക്കും ഒരുപോലെ ഇഷ്ട്ടമുള്ള നടൻ ആണ് കമൽ ഹാസൻ. ഇപ്പോൾ താരം ശാരീരിക അസ്വാസ്തികളെ തുടർന്ന് ചെന്നയിലെ രാമ ചന്ദ്ര ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തിരിക്കുകയാണ്. പതിവ് ചികത്സ ചെക്കപ്പുകൾക്ക് വേണ്ടിയാണ് താരത്തിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തത്. അദ്ദേഹത്തിന് നിർബന്ധിത വിശ്രമം വേണമെന്നു ഡോക്ടറുമാർ നിർദേശം വെച്ചിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹം ആശുപതി വിടുമെന്ന് റിപ്പോട്ടുകൾ പറയുന്നു. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിന്റെ ഷൂട്ടിംഗ് തിരക്കിൽ ആയിരുന്നു അദ്ദേഹം.
ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തും അദ്ദേഹം ഇരട്ട വേഷങ്ങളിൽ ആയിരുന്നു തന്റെ അഭിനയ പ്രകടനം കാഴ്ച്ച വെച്ചിരുന്നത് , ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അദ്ദേഹം മിന്നുന്ന പ്രകടനം തന്നെ കാഴ്ച്ച വെക്കും എന്നാണ് അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസം. ആദ്യം ഭാഗം അഭിനയിച്ചതിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശിയ പുരസ്കാരവും ലഭിച്ചരുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിനായി 200 കോടി ബഡ്‌ജറ്റ് ആണ് ചിലവഴിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു, ഇപ്പോൾ ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ.
