കമല്‍ ഹാസൻ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ് ഡി ഏയ്ജിങ് പരീക്ഷിക്കുന്നത്. ശങ്കര്‍ തന്നെയാണ് ഈ വിവരം പങ്കു വച്ചിരിക്കുന്നത്.ഇന്ത്യയിലെ പ്രമുഖ നടൻ ആണ് കമൽ ഹാസൻ. ഇന്ത്യയൊട്ടാകെ നിരവധി ആരാധകർ ആണ് കമൽ ഹാസനുള്ളത്. സൂപ്പർഹിറ്റ് ചിത്രങ്ങളിലെ നായകൻ ആയ കമൽ ഹാസന്റെ ചിത്രങ്ങളെ വളരെ ആവേശത്തോടെയാണ്ര് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന കമല്‍ ഹാസൻ ചിത്രമാണ് ഇന്ത്യൻ 2. കമല്‍ ഹാസനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ പ്രശസ്ത സംവിധായകൻ ശങ്കർ ആണ്. ചിത്രത്തേക്കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കുന്നത് കൂടിയാണ്. ഇന്ത്യൻ 2ല്‍ ഡി ഏയ്ജിങ് പരീക്ഷിക്കാൻ ശങ്കര്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോൾ പുറത്തു വരുന്നത്.താരങ്ങളെ അവരുടെ മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും എത്തിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡി ഏയ്ജിങ്.
കമല്‍ ഹാസൻ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ് ഡി ഏയ്ജിങ് പരീക്ഷിക്കുന്നത്. ശങ്കര്‍ തന്നെയാണ് ഈ വിവരം പങ്കു വച്ചിരിക്കുന്നത്. വിഎഫ്‌എക്‌സ് സ്റ്റുഡിയോയ്ക്കുള്ളില്‍ ഇരിക്കുന്ന തന്റെ ചിത്രത്തിനൊപ്പമായിരുന്നു ഈ പോസ്റ്റ് പങ്കു വെച്ചത്.സ്കാനിംഗ് ദി അഡ്വാൻസ്ഡ് ടെക്നോളജി അറ്റ് ലോല വി എഫ് എക്സ് എൽ എ എന്ന അടിക്കുറിപ്പ് നൽകിയാണ് ചി ത്രം പങ്കു വെച്ചിരിക്കുന്നത്. ഡീ എജിങ്ങിന് ഏറെ പ്രചാരത്തിൽ ഉള്ളതാണ് ലോല വിഎഫ്‌എക്‌സ്. മുൻപ് ക്യാപ്റ്റന്‍ മാര്‍വല്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നീ സിനിമകള്‍ക്കു വേണ്ടിയും ലോല വിഎഫ്‌എക്‌സ് ഡീ എജിങ് നടപ്പാക്കിയിട്ടുണ്ട്.
