അച്ഛൻ പ്രിയ ദർശൻ സംവിധാനം ചെയ്ത മരക്കാർ എന്ന ചിത്രത്തിൽ അഭിനയിച്ച കല്യാണി പ്രിയദർശൻ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയും കൂടിയാണ് .വരനെ ആവശ്യം ഉണ്ട് എന്ന ചിത്രമായിരുന്നു കല്യാണിയുടെ ആദ്യ സിനിമ .കല്യാണി തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട് .സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം .
കല്യാണി ഇപ്പോൾ .തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് .ചുരുണ്ട മുടിയും വളരെ വെത്യസ്ത ലുക്കിലാണ് താരം എത്തിയിരിക്കുന്നത് .വ്യത്യസ്ത ലൂക്കിലുള്ള ഈ പോസ്റ്റിനു താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ഇങ്ങെനെയാണ് .സത്യസന്ധമായി പറയട്ടെ ഇടക്കിടക്ക് ഇതൊന്നും ആസ്വാദിക്കാൻ കഴിയുന്നില്ലെങ്കിൽ മുടിയുടെയും മേക്കപ്പിന്റെയും പ്രേയോജനം എന്താണ്ഹെയർ സ്റ്റൈലിസ്റ്റ് ഇബ്രാഹിം ആണ് കല്യാണിയുടെ ഹെയർ ചെയ്തിരിക്കുന്നത്. സാറ സെക്വീറയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. നടാഷ സിംഗ് ആണ് സ്റ്റൈലിസ്റ്റ്.
എല്ലാവരും വളരെ വ്യത്യസ്തമായ അഭിപ്രായത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചത്. ‘ഇതാരാണെന്ന് എനിക്ക് മനസിലായി പോലുമില്ല. വളരെ നന്നായിരിക്കുന്നു’ എന്നാണ് ദുൽഖർ സൽമാൻ കമന്റ് ആയി കുറിച്ചത്. ‘മനോഹരം’ എന്ന പ്രാർത്ഥന ഇന്ദ്രജിത്ത് കുറിച്ചപ്പോൾ ‘ഇതാരാണ്’ എന്നായിരുന്നു കീർത്തി സുരേഷ് കമന്റിൽ ചോദിച്ചത്. ഏതായാലും ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
