മലയാളത്തിലെ താരജോഡികൾ ലിസിക്കും പ്രിയ ദര്ശനും പിന്നാലെ സിനിമയിലേക്ക് എത്തിച്ചേർന്ന യുവ താരങ്ങളാണ് കല്യാണിയും സഹോദരൻ സിദ്ധാര്‍ത്ഥും. മകള്‍ ക്യാമറയ്ക്ക് മുന്നിലാണെങ്കില്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു സിദ്ധാര്‍ത്ഥിന്റെ തീരുമാനം. തെലുങ്ക് ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച കല്യാണി പിന്നീട് തമിഴ്‌ലേക്കും മലയാളത്തിലേക്കും എത്തിച്ചേർന്നു. ദുല്ഖറിനൊപ്പം അഭിനയിച്ച വരനെ ആവിശ്യമുണ്ട് ചിത്രം തീയേറ്ററുകയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. കല്യാണി അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. മരക്കാര്‍ അറബിക്കടലിന്റം സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ അച്ഛനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു.

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയത് കല്യാണിയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനായി വന്നപ്പോഴാണ് ആദ്യമായി ദുല്‍ഖറുമായി അടുത്തിടപഴകുന്നതെന്ന് താരപുത്രി പറഞ്ഞിരുന്നു. സുരേഷ് ഗോപി, ശോഭന തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം നിര്‍മ്മിച്ചത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. അച്ഛനൊപ്പം മാത്രമല്ല അമ്മയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും മകള്‍ക്ക് ലഭിച്ചിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയില്‍ കല്യാണി അതേക്കുറിച്ച്‌ തുറന്നുപറഞ്ഞിരുന്നു.അച്ഛന്‍ അറിയപ്പെടുന്ന സംവിധായകനായിട്ടും മലയാളത്തിലേക്ക് കല്യാണി എത്താന്‍ വൈകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ആദ്യം അഭിനയിച്ചത് മരക്കാറിലായിരുന്നുവെങ്കിലും റിലീസ് ചെയ്തത് വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്. പ്രണവിനൊപ്പമായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലേക്ക് കല്യാണി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ നായികാനായകന്‍മാരായെത്തുന്നതും ഇവരാണ്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച്‌ വരികയാണ്.

ഇപ്പോൾ തന്റെ വീട്ടിലെ പുതിയ തോട്ടക്കാരനെ പരിചയപ്പെടുത്തുകയാണ് താരം, മറ്റാരും അല്ല പ്രിയദർശൻ തന്നെയാണ്, രാവിൽ എഴുനേറ്റ് ജനലിൽ കൂടി നോക്കിയപ്പോൾ താൻ കണ്ട കാഴ്ച എന്ന് പറഞ്ഞാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചത്.