തല്ലുമാലയിലെ ഫാത്തിമ ബീവിയ്ക്ക് ശേഷം പുതിയ ചിത്രവുമായി കല്യാണി പ്രിയദർശൻ എത്തുന്നു.ശേഷം മൈക്കിൾ ഫാത്തിമ എന്നതാണ് പുതിയ ചിത്രത്തിന്റെ പേര്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ചിത്രത്തിന്റെ പൂജ. ഇന്നലെ ഷൂട്ടിംഗ് ആരംഭിച്ചു.

ചിത്രത്തിൽ മലപ്പുറത്തു നിന്നുള്ള ഒരു ഫുട്‌ബോൾ അനൗൺസറായാണ് കല്യാണി പ്രിയദർശൻ എത്തുന്നത്. ചിത്രത്തിൽ ഷഹീൻ സിദ്ദിഖ്,സുധീഷ്, ഫെമിന ജോർജ്് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. നവാഗതനായ മനു സി കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും ചെയ്യുന്നത്.

പളനിസ്വാമിയും സുധൻ സുന്ദരവും ജഗദീഷും സംയുക്തമായാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കിരൺ ദാസാണ എഡിറ്റർ, സംഗീതം അബ്ദുൾ വഹാബ് നിർവഹിക്കുന്നു