Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആദ്യം ഞാൻ വിളിക്കുന്നയാള്‍ ദുല്‍ഖര്‍ ; വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ 

മലയാളത്തിലെ യുവനായികമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി കല്യാണി പ്രിയദര്‍ശൻ. സംവിധായകൻ പ്രിയദര്‍ശന്റെയും നടി  ലിസിയുടെയും മകളെന്ന മേല്‍വിലാസത്തിലാണ് സിനിമാ ലോകത്തേയ്ക്ക് എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരിടം സിനിമയിൽ കണ്ടെത്താൻ കല്യാണിക്ക് സാധിച്ചു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താര പുത്രിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് തെലുങ്കിലും തമിഴിലുമായി മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്  കല്യാണി മലയാളത്തില്‍ വരവറിയിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ സ്വീകാര്യതയാണ് കല്യാണിക്ക് ലഭിച്ചത്. പിന്നീട് മരക്കാര്‍, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു കല്യാണി. സിനിമയിലും ജീവിതത്തിലുമെല്ലാം നല്ല സൗഹൃദങ്ങള്‍ ഉള്ള ആളാണ് കല്യാണി. സ്റ്റാര്‍ കിഡായ കല്യാണിയുടെ അടുത്ത സുഹൃത്തുക്കളും സ്റ്റാര്‍ കിഡ്‌സ് തന്നെയാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കല്യാണി തന്റെ സൗഹൃദങ്ങളെ കുറിച്ച്‌ പറഞ്ഞത് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ബെസ്ററ് ഫ്രണ്ട്സ് ആരൊക്കെയാണ് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി. സിനിമയില്‍ ഉള്ളതാണെങ്കില്‍ അത് കീര്‍ത്തി സുരേഷും പ്രണവ് മോഹൻലാലും ആണെന്ന് പറയാം. പക്ഷെ രാത്രി രണ്ടു മണിക്കും മൂന്നു മണിക്കുമൊക്കെ പോയി എന്തും തുറന്നു പറഞ്ഞു ഉള്ളു തുറന്നു കരയാനൊക്കെ പറ്റുന്ന ഒരാള്‍ ദുല്‍ഖർ സൽമാനാണ്. ഏത് സമയത്ത് ആണെങ്കിലും ഞാൻ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച്‌ ആലോചിച്ചു ആശങ്കപ്പെടുകയാണെങ്കില്‍ ആദ്യം ഞാൻ വിളിക്കുന്നയാള്‍ ദുല്‍ഖര്‍ ആയിരിക്കും. എന്നെ സമാധാനിപ്പിക്കാനും ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞു ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാള്‍ ദുല്‍ഖറാണ് എന്നും കല്യാണി പറഞ്ഞു. ഞാനും ദുല്‍ഖറും ഒരുപോലെയുള്ള രണ്ടു പേരാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്റെ കയ്യിലുള്ള എല്ലാ വസ്തുക്കളും ദുല്‍ഖറിന്റെ കയ്യിലുമുണ്ടാകും, അതുപോലെ തിരിച്ച്‌ ദുല്‍ഖര്‍ വാങ്ങുന്ന സാധങ്ങളൊക്കെ ഞാനും വാങ്ങാറുണ്ട്.

പേഴ്സണാലിറ്റിയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ദുല്‍ഖറിന് ഞാൻ ഒന്നും കൊടുക്കുകയോ ഒന്നും തിരിച്ച്‌ അദ്ദേഹത്തില്‍ നിന്നും എടുക്കുകയോ വേണ്ടാ, ഞങ്ങള്‍ ഏതാണ്ടൊക്കെ ഒരുപോലെ തന്നെയാണ്’, കല്യാണി വാചാലയായി. ദുല്‍ഖറില്‍ നിന്നും എന്തെങ്കിലും എടുക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തില്‍ ഒരു കാര്‍ എടുക്കാമെന്നാണ് കല്യാണി മറുപടി നല്‍കിയത്. ദുല്‍ഖറിന്റെ കയ്യില്‍ കുറെ കാറുകള്‍ ഉണ്ട്, അതില്‍ നിന്നും ഒന്നെടുക്കാമെന്ന് കല്യാണി പറഞ്ഞു. പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ച്‌ ഒരുപാട് ഗോസിപ്പുകള്‍ വരുന്നതിനെ കുറിച്ചും കല്യാണി അടുത്തിടെ പ്രതികരിച്ചിരുന്നു. ‘എനിക്ക് അപ്പു ഫാമിലി തന്നെയാണ്. അതൊരിക്കലും പ്രണയമല്ല ഞങ്ങള്‍ തമ്മിലുള്ളത് സഹോദര ബന്ധമാണ്’, എന്നാണ് കല്യാണി പറഞ്ഞത്. തല്ലുമാലയാണ് കല്യാണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി, വര്‍ഷങ്ങള്‍ക്ക് ശേഷം, ജീനി എന്നീ സിനിമകളാണ് കല്യാണിയുടേതായി നിലവില്‍ അണിയറയിലുള്ളത്. ഇതില്‍ ശേഷം മൈക്കില്‍ ഫാത്തിമയും ആന്റണിയും ഉടൻ റിലീസിനെത്തുന്ന ചിത്രങ്ങളാണ്. ഹൃദയത്തിന് ശേഷം വിനീതിന്റെ നേതൃത്വത്തില്‍ അതേ ടീം ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാൻ ശ്രീനിവാസനും നിവിൻ പോളിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നിര്മാതാക്കളുടെ തീരുമാനം കടുത്തതോടെ ഇപ്പോൾ ‘അമ്മ അസോസിയേഷനിൽ അംഗത്വം എടുക്കാൻ യുവ താരങ്ങളുടെ വലിയ തിരക്ക് ആണ് ഇപ്പോൾ നടക്കുന്നത്. സിനിമ സംഘടനകളിൽ അംഗത്വം ഉള്ളവരുമായി മാത്രമേ ഇനിയും എഗ്രിമെന്റ് സൈൻ ചെയ്‌യൂ...

സിനിമ വാർത്തകൾ

സംവിധായകൻ ജോഷിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്ന പൊറിഞ്ചു മറിയം ജോസ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു, ചിത്രത്തിലെ ചെമ്പൻ വിനോദ്, ജോജു ജോർജ്, നൈല ഉഷ എന്നി താരങ്ങൾക്കൊപ്പം കല്യാണി പ്രിയ ദർശനും ഒന്നിക്കുന്നു....

സിനിമ വാർത്തകൾ

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ദുൽക്കറും, കല്യാണി പ്രിയ ദർശനും വീണ്ടും ഒന്നിക്കുന്നു. കാർത്തികേയൻ വേലപ്പൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന് ഇതുവരെയും പേര് നൽകിയിട്ടില്ല....

സിനിമ വാർത്തകൾ

മലയാളികളുടെ യുവ നടിമാരിൽ ഒരാളാണ് കല്യാണി പ്രിയ ദർശൻ. സോഷ്യൽ മീഡിയിൽ സജീവമായ താരത്തിന്റെ എല്ലാചിത്രങ്ങളും വിശേഷങ്ങളും അതിവേഗം തന്നെ വൈറൽ ആകാറുണ്ട്, ഇപ്പോൽ  അങ്ങനെ ഒരു ചിത്രം ആണ് കല്യാണി തന്റെ...

Advertisement