Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പാർവതി ജയറാം തിരിച്ച് വരും ; ഒപ്പമഭിനയിക്കാൻ മകനും ആഗ്രഹം 

ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തിലും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തിലും മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് പാർവതി. ആ കാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി തന്നെ വിശേഷിപ്പിക്കപ്പെട്ടിരുന്ന നടി കൂടിയാണ് പാർവ്വത. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാൾ. സംവിധായകൻ ബാലചന്ദ്രമേനോനാണ് മലയാളികൾക്ക് എന്ന പാർവതിയെ പരിചയപ്പെടുത്തുന്നത്. 1986ൽ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് നിരവധി കഥാപാത്രങ്ങൾ പാർവ്വതി മികവുറ്റതാക്കി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും പാർവ്വതിക്ക് കഴിഞ്ഞു. 90കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന പ്രഗൽഭരായ സംവിധായകർക്കൊപ്പമെല്ലാം പാർവ്വതി പ്രവർത്തിച്ചിട്ടുണ്ട്. ഒപ്പം ഹിറ്റ് നായകന്മാരുടെയെല്ലാം നായികയുമായി. അതിനിടെ നടൻ ജയറാമുമായി പ്രണയത്തിലായ പാർവ്വതി, നടനെ വിവാഹം കഴിച്ചതോടെ സിനിമ വിടുകയായിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ചെങ്കോല്‍ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. പാർവ്വതിക്ക് ഒപ്പമുണ്ടായിരുന്നവരും ശേഷം വന്നവരുമായ പലരും ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

എന്നാൽ പാർവ്വതി ഇതുവരെ ഒരു തിരിച്ചുവരവിന് തയ്യാറായിട്ടില്ല. അതേസമയം പാർവ്വതിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ജയറാം, മകന്‍ കാളിദാസ് എന്നിവര്‍ക്ക് മുന്നിലും പാർവ്വതിയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ എത്താറുണ്ട്. ഇപ്പോഴിതാ പാർവ്വതി സിനിമയിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യം ഒരിക്കൽ കൂടി മകൻ കാളിദാസ് ജയറാമിന് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ ചിത്രമായ രജനിയുടെ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരപുത്രനോട് ഈ ചോദ്യം ആവർത്തിച്ചത്. അമ്മയോട് അഭിനയിക്കണമെന്ന് പറയാറുണ്ടെന്നും നല്ലൊരു സിനിമ വന്നാൽ അമ്മ ചെയ്യുമെന്നും അമ്മയുടെ കൂടെ സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും കാളിദാസ് വ്യക്തമാക്കി. “അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അമ്മയ്ക്ക് ഇഷ്ടം നമ്മുടെ കൂടെ തന്നെ വീട്ടിലിരിക്കുക, ചില്‍ ചെയ്യുക അതൊക്കെയാണ്. ഞാനും കാത്തിരിക്കുകയാണ് അമ്മ സിനിമയില്‍ തിരിച്ചു വരുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്. എപ്പോഴെങ്കിലും നടക്കും.” എന്നായിരുന്നു കാളിദാസിന്റെ വാക്കുകൾ. അതേസമയം, കാളിദാസിന്റെ സഹോദരി മാളവികയുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകളും കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്ന ഒന്നാണ്. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ സഹോദരി സിനിമയില്‍ എത്തുമോ എന്ന ചോദ്യത്തിനും കാളിദാസ് മറുപടി നൽകിയിരുന്നു.

ആ വാക്കുകളും വൈറലാവുകയുണ്ടായി. ചക്കി സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. വെറുതെ ഒന്നും ആർക്കും സിനിമയിലേക്ക് വരാൻ കഴിയില്ലല്ലോ. ഒരു ആർട്ടിസ്റ്റ് ആവണമെങ്കിൽ അതിന്റെതായ എഫോർട്ട് ഇടണം. വെറുതെ കളിയല്ല സിനിമ. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അതിനോടുള്ള ഒരു ഡെഡിക്കേഷനും പാഷനുമൊക്കെ ഉണ്ടെങ്കിൽ ചക്കിയും തീർച്ചയായും വരും എന്നാണ് കാളിദാസ് പറഞ്ഞത്. അച്ഛനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കാളിദാസ് ജയറാം പറഞ്ഞിരുന്നു. അതിനിടെ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് കാളിദാസ് ഇപ്പോൾ. കഴിഞ്ഞ ദിവസമാണ് കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. കാമുകി തരുണിയെ ആണ് നടൻ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് താരപുത്രൻ തന്റെ പ്രണയം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അടുത്ത വർഷമായിരിക്കും വിവാഹം.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ബാല താരമായി സിനിമയിൽ എത്തിയ നടൻ ആണ് കാളിദാസ് ജയറാം, അതും ആദ്യ  സിനിമയായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ആയിരുന്നു ജയറാമും മകൻ കാളിദാസും ഒന്നിച്ചു അഭിനയിച്ചത്. ഇപ്പോൾ താരത്തിന്...

സിനിമ വാർത്തകൾ

ചലച്ചിത്രലോകത്തെ നായകനും, നായികയുമായജയറാം പാർവതി ദമ്പതിമാരുടെ മൂത്ത മകനാണ് കാളിദാസ് ജയറാം. ഇപ്പോൾ കാളിദാസ് അടക്കമുള്ളവരെ മൂന്നാർ ഹോട്ടലിൽ സിനിമ കമ്പനി ബില്ലെ നൽകാത്തതിന്റെ കാരണത്താൽ ഹോട്ടൽ അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണ്. റെസ്റ്റോറന്റ് ബില്ലും...

Advertisement