മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്യ്തുവെങ്കിലും കലാഭവൻ ഷാജോണിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രം ആയിരുന്നു ‘ദൃശ്യം’.ചിത്രത്തിൽ സഹദേവൻ എന്ന പോലീസുകാരൻ ആയിട്ടായിരുന്നു ഷാജോൺ അഭിനയിച്ചിരുന്നത്, അതും ക്രൂരത നിറഞ്ഞ ഒരു പോലീസുകാരൻ. ആ സിനിമയിലെ അഭിനയത്തിന് ശേഷം തനിക്കു വീട്ടിലും പുറത്തും ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ചാണ് താരം ഇപ്പോൾ തുറന്നു പറയുന്നത്.

സിനിമയിൽ മോഹൻലാലിനെയും, അദ്ദേഹത്തിന്റെ മകൾ എ സ്‌ഥറിനെയും മർദിക്കുന്ന  രംഗങ്ങൽ ഉണ്ടായിരുന്നു, എന്നാൽ താൻ ആ എസ്തറിനെ ഉപദ്രവിക്കുമ്പോൾ വലിയ വിഷമം ആയിരുന്നു കാരണം എനിക്ക് ആ സമയം എന്റെ മകളുടെ മുഖം മനസിൽ വരുമായിരുന്നു. എന്നാൽ നമ്മൾ അതെല്ലാം മറന്നു വേണം അടിക്കാൻ, ഞാൻ അവളെ അടിക്കുമ്പോൾ അവൾ മുനോട്ടു വരാതിരിക്കാൻ ഞാൻ അവളോട് പറയും മോളെ മുന്നോട്ടു വരരുത്, അതുപോലെ ഞാൻ അതിനിടയിൽ എല്ലാം അവളോട് തമാശകളും, മറ്റും പറയുമായിരുന്നു, അടിക്കു ഒരു ടൈമിംങ്ങില്ല, അതുകൊണ്ടു ഞാൻ ഒരുപാടു ടെൻഷൻ അടിച്ചു, എന്തായലും എസ്തർ നല്ല രീതിയിൽ പെർഫോ൦ ചെയ്യ്തു.

ശരിക്കും പറഞ്ഞാൽ സിനിമ ഇറങ്ങി കഴ്ഞ്ഞു ഞാൻ വീടിനു പുറത്തുപോലും ഇറങ്ങിയില്ല,  സിനിമ ഇറങ്ങി കഴിഞ്ഞപോൾ ഒരുപാട് അഭിനന്ധങ്ങൾ ഉണ്ടെങ്കിലും എന്റെ കയ്യും, കാലും തല്ലിയൊടിക്കുമെന്ന് ഫോൺ കാൾ പോലും എത്തിയിരുന്നു, അതും ലാലേട്ടന്റെ ഫാൻസുകാർ ആയിരുന്നു, ഞാൻ ഫാമിലിയുമായി സിനിമ കണ്ടതിനു ശേഷം അവർ എന്നെ ബെഡ്‌റൂമിൽ ഇട്ടു ശരിക്കും പെരുമാറി എന്ന് തന്നെ പറയാം, പിന്നീട് ലാലേട്ടന്റെ ഫാൻസുക്കാരോട് ലാലേട്ടൻ തന്നെ വിളിചെല്ലാം പറഞ്ഞു അത് ലാലേട്ടൻ എന്നോട് തന്നെ പറഞ്ഞു, അങ്ങനെയാണ് ഞാൻ പുറത്തിറങ്ങിയത് തന്നെ ഷാജോൺ പറയുന്നു