മലയാള സിനിമയിൽ  വില്ലനായും, സഹനടനായും പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ കലാഭവൻ ഷാജോൺ തന്റെ ആദ്യകാലത്തു തന്നെ ഒരുപാടു ദിലീപ് പിന്തുണച്ചിട്ടുണ്ട്  എന്നുള്ള വെളിപ്പെടുത്തലുമായി എത്തുകയാണ് താരം. പല സിനിമകളിലും  തനിക്കു ഒരു വേഷമെങ്കിലും തരിപ്പിച്ചിട്ടുണ്ട്  ദിലീപ്  എന്ന് പറയുന്നു. ദിലീപിനുപ്പമുള്ള തന്റെ ആദ്യ സിനിമ ഈ പറക്കും തളിക ആയിരുന്നു .ഞാനൊരു മിമിക്രിക്കാരൻ ആയതുകൊണ്ട് പലപ്പോളും അദ്ദേഹം എന്നെ ശ്രെദ്ധിക്കുമായിരുന്നു  ഷാജോൺ പറഞ്ഞു.

ഏതെങ്കിലും ഒരു സിനിമയിൽ ഒരു വേഷം നൽകാൻ ദിലീപേട്ടൻ സംവിധായകരോട് പറയുമായിരുന്നു, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഒരു കുഴപ്പവും ഞാൻ പറയില്ല താരം പറഞ്ഞു. അദ്ദേഹത്തിന്റെ പല സിനിമകളിലും ട്രാക്ക്  ഡബ്ബ് ചെയ്യിപ്പിച്ചിരുന്നത് എന്നെകൊണ്ടായിരുന്നു, അവസാനം ഇറങ്ങിയ ‘കേശു  ഈ വീടിന്റെ  നാഥൻ’ എന്ന ചിത്രത്തിൽ വരെ അദേഹം എന്നെ കൊണ്ട് ട്രാക്ക് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്റെ കരിയർ മാറ്റിമറിച്ച ചിത്രം ആയിരുന്നു ‘മൈ ബോസ്’.

ആ ചിത്രത്തിന്റെ മൊത്തം ക്രെഡിറ്റും ദിലീപേട്ടനെ ഉള്ളതാണ്, ആ ചിത്രത്തിൽ ഹ്യൂമർ കൊണ്ട് വന്നത് എന്റെ കഥാപാത്രം ആയിരുന്നു, എന്നാൽ അധിക  ഹ്യൂമറും  പറഞ്ഞു  തരുന്ന ആൾ   ദിലീപേട്ടൻ ആയിരുന്നു .ആ ചിത്രത്തിൽ ഒരുപാട് സഹായങ്ങൾ അദേഹം എനിക്ക് വേണ്ടി ചെയ്യ്തു തന്നിട്ടുണ്ട്,അതുപോലെ മറ്റൊരു ചിത്രം ആണ്  രാമലീല. ആ  ചിത്രത്തിലും ദിലീപേട്ടൻ ആണ് എന്നെ വിളിച്ചത് ഷാജോൺ പറയുന്നു.