Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘ഭരതേട്ടൻ പറഞ്ഞാൽ കേൾക്കില്ല പിന്നെയല്ലേ ദിലീപ്’; ദിലീപിന്റെ ധിക്കാരം തന്നോട് വേണ്ടെന്ന് കൈതപ്രം

തന്റെ നിലപാടുകൾ എപ്പോഴും വെട്ടിത്തുറന്ന് പറയാറുള്ള വ്യക്തിയാണ് സംഗീത സംവിധായകനും ഗാനരചയ്താവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്. മുൻപ് പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾക്കെതിരെ അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഒരു ദേശീയ മാധ്യമത്തിനു  നൽകിയ അഭിമുഖത്തിലാണ് കൈതപ്രത്തിന്റെ  തുറന്ന് പറച്ചിൽ. ഒരിക്കൽ ദിലീപ് തന്നെ വിളിച്ച് പാട്ടെഴുതിക്കാൻ കൊണ്ടുപോയി. ദീപക് ദേവിന്റെ സ്റ്റുഡിയോയിൽ പോയാണ് താൻ&എഴുതുന്നത്എന്നും കൈതപ്രം പറഞ്ഞു. ഒരുപാട്ടേ നിങ്ങൾക്ക് ഉള്ളൂ എന്ന് പറഞ്ഞാൽ പ്രശ്നമില്ലാർന്നു പക്ഷെ ഒരു പാട്ട് എഴുതി കഴിഞ്ഞപ്പോൾ ദിലീപ് വിളിച്ചുപറഞ്ഞു, അടുത്ത പാട്ട് വേറെ നമ്പൂതിരി എഴുതട്ടേന്ന്. അത്ര ധിക്കാരം വേണ്ട അയാൾക്ക് എന്ന് പറഞ്ഞ് ആ പടം വേണ്ടെന്ന് വെച്ച് താൻഇറങ്ങി വന്നുവന്നു കൈതപ്രം വെളിപ്പെടുത്തി. സംവിധായകൻ ഭരതൻ പറഞ്ഞാൽ പോലും താൻ; കേൾക്കില്ല എന്നും പിന്നെ ദിലീപ് ; പറഞ്ഞാൽ കേൾക്കുമോ എന്നാണ് കൈതപ്രം ചോദിക്കുന്നത്.താനിനി ദിലീപിനെ വിളിക്കില്ല എന്നും വിളിക്കൂല. തനിക്ക് ദിലീപിനെ ടിയില്ല എന്നും കൈതപ്രം കൂട്ടിച്ചേർത്തു.തൻ സാധാരണക്കാരനാണ്. സ്നേഹം മാത്രമാണ് സത്യം. സ്നേഹം ഇല്ലെങ്കിൽ പാട്ടെഴുതാനൊന്നും പറ്റില്ല. ഒരേ മനസോടെ ശ്രുതി ചേർന്നില്ലെങ്കിൽ ഒന്നും സാധിക്കില്ല എന്നും കൈതപ്രം ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതേ അഭിമുഖത്തിൽ പൃഥ്വിരാജനെതിരെയുംതുറന്നടിക്കുന്നുണ്ട് കൈതപ്രം . തന്നെ ചില സിനിമകളിൽ നിന്നും ഒഴിവാക്കാൻ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി നേരത്തെ ചില അഭിമുഖങ്ങളിലും&പറഞ്ഞിരുന്നു. ഇതേ കാര്യം ഈ അഭിമുഖത്തിലും ആവർത്തിച്ചിട്ടുണ്ട്  മലയാള സിനിമയിലെ പുതിയ തലമുറയ്ക്ക് നല്ല ഗാനങ്ങൾ തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്നും  പൃഥ്വിരാജ് എന്ന നടനെ തനിക്ക് പേടിയില്ലെന്നും കൈതപ്രം പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല എന്നും  മലയാള സിനിമയുടെ കുത്തകാവകാശം പൃഥ്വിരാജിന് ആണെങ്കിൽ പോലും താൻ അയാളെ  ഭയപ്പെടുന്നില്ല എന്ന് കൈതപാരം പറഞ്ഞു. നടൻ ജഗദീഷിനെതിരെയും കൈതപ്രം വിമർശനം ഉന്നയിചിരുന്നു. എം ജി ശ്രീകുമാറുമായുള്ള ഒരു പ്രശ്നത്തിൽ തന്നെ ജഗദീഷ് ഭീഷണിപ്പെടുത്തിയെന്നും ശ്രീകുമാറിനെ ഔട്ട് ആക്കാൻ നോക്കിയാൽ സ്വയം ഔട്ട് ആകുമെന്നും ജഡാനീഷ് അന്ന് പറഞ്ഞുവെന്നാണ് കൈതപ്രം പറയുന്നത്.താൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് തപസ്സും സമർപ്പണവും വഴിയാണ് എന്ന് കൈതപ്രം പറഞ്ഞു.

Advertisement. Scroll to continue reading.

നടൻ ദിലീപിനെതിരെ നേരത്തെയും ഇതേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.അന്നും കൈതപ്രതിന്റെ പരാമർശം ഏറെ ചർച്ചയായിരുന്നു.ദിലീപിനെതിരെ അന്ന് വ്യാപക വിമർശനവും വന്നു. സല്ലാപം, തിളക്കം തുടങ്ങി ദിലീപിന്റെ നിരവധി സിനിമകളിൽ ഹിറ്റ് ​ഗാനങ്ങളെഴുതിയ വ്യക്തിയാണ് കൈതപ്രം. എന്നാൽ ആരോപണത്തോട് പ്രതികരിക്കാൻ ദിലീപ് തയ്യാറായില്ല. പിന്നീട്  മഞ്ജു വാര്യരെക്കുറിച്ച കൈതപ്രം പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു. സല്ലാപം സിനിമയുടെ സെറ്റിൽ മഞ്ജു ഒരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി പോയെന്നാണ് കൈതപ്രം പറഞ്ഞത്. പ്രൊഡക്ഷൻ മാനേജരായ പയ്യനൊപ്പമാണ് മഞ്ജു പോയത്. അവൻ പ്രൊഡ്യൂസറാണെന്ന് മഞ്ജു തെറ്റിദ്ധരിച്ച് കാണും. മഞ്ജുവിനെ തിരിച്ച് കൊണ്ട് വന്ന് ഉപദേശിച്ച് ശരിയാക്കുകയായിരുന്നെന്നും കൈതപ്രം അന്ന് വെളിപ്പെടുത്തി. സഫാരി ടിവിയിലെ പ്രോ​ഗ്രാമിൽ വെച്ചായിരുന്നു പരാമർശം. വിവാദമായോടെ ഈ ഭാ​ഗം ചാനൽ നീക്കുകയും ചെയ്തു. എന്നാൽ അന്നത്തെ പരാമർശത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ സോഷ്യൽ മീഡിയ ഉണ്ടാക്കിയതാണെന്ന് പിന്നീട്  കൈതപ്രം പറഞ്ഞു. അഭിമുഖത്തിൽ അപ്പോഴുള്ള മൂഡിൽ താൻ എന്തെങ്കിലും  പറഞ്ഞിരിക്കാം എന്നുംപക്ഷെ അത്കൊണ്ട് ജന്മം മുഴുവൻ ഇവരോട് വിരോധമാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത് എന്നും ദിലീപുമായും പൃഥിരാജുമായും മഞ്ജുവുമായും അങ്ങനെ ഒന്നില്ലാ എന്നാണു കൈതാരം പറഞ്ഞത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നിയമയുദ്ധത്തിന് അകത്തളങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു സിനിമയാണ് അരുൺ വർമയുടെ സംവിധാനത്തിൽ എത്തുന്ന ‘ഗരുഡൻ’. സുരേഷ് ഗോപി നായകനാകുന്ന സിനിമ ഒരു കോടതിയുടെ അകത്തളങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്നുണ്ട്. അതേസമയം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നിരവധി നീതി...

സിനിമ വാർത്തകൾ

സിനിമാ താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടാറുണ്ട്. പ്രേത്യേകിച്ചു ജനപ്രിയ താരങ്ങളുടെ മക്കളുടെ വാർത്തകൾ മിക്കപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ മിക്കപ്പോഴും ജനപ്രിയ...

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകരുടെ ജനപ്രിയ നായകൻ ദിലീപ് അഭിനയിക്കുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’, ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ദിലീപ് റാഫി കൂട്ടുകെട്ടിലെ ഈ ചിത്രം ഹ്യൂമറിന് പ്രധാന്യം നൽകുന്നതാണെന്നും ഈ...

Advertisement