27 കൊല്ലം മുമ്പ് സ്ഫടികം എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ഗാനങ്ങള്‍ വീണ്ടും റെക്കോഡ് ചെയ്ത സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയഗായിക കെ. എസ്. ചിത്ര. സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍, സംഗീതസംവിധായകന്‍ എസ്.പി. വെങ്കിടേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ഒരിക്കല്‍ കൂടി പാടാനായതിലും ആ പാട്ടുകളുടെ രസതന്ത്രം ചോര്‍ന്നുപോകാതെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും പൊളിച്ചിരിക്കുന്നു എന്നുള്ള സംവിധായകന്റെ അഭിനന്ദനവും ഏറെ സന്തോഷം പകര്‍ന്നതായി ചിത്ര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സിനിമയ്ക്കായി പി. ഭാസ്‌കരനും എസ്. പി. വെങ്കിടേഷും ചേര്‍ന്നൊരുക്കിയ നാല് ഗാനങ്ങളില്‍ മൂന്നെണ്ണം ചിത്ര ആലപിച്ചിരിക്കുന്നു.

പരുമല ചെരുവിലെ, ഓര്‍മകള്‍ എന്ന ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍, മോഹന്‍ലാലിനൊപ്പം ഏഴിമല പൂഞ്ചോല എന്നീ ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ഓര്‍മകള്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ മെയില്‍ വേര്‍ഷന്‍ എം.ജി. ശ്രീകുമാര്‍ ആലപിച്ചിരിക്കുന്നു. ഏഴിമല പൂഞ്ചോല എന്ന ഗാനം ഒരിക്കല്‍ കൂടി മോഹന്‍ലാലിനോടൊപ്പം ആലപിച്ചതിന്റെ സന്തോഷവും ചിത്രങ്ങളും ചിത്ര പങ്കുവെച്ചിട്ടുണ്ട്.3 വർഷം മുൻപ് ഭദ്രൻ സർ എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിൽ ഇത് പറഞ്ഞപ്പോൾ തൻ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയി. എന്നാൽ അന്നത്തെ ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറു പ്രായത്തിൽ സംഭവിച്ച ഒരു സിനിമ, ഇന്ന് പുതിയ സാങ്കേതിക മികവിൽ തിയേറ്ററുകളിൽ എത്തുമ്പോൾ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ. പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു എന്ന് ഗായിക പറയുന്നു.

മോഹൻലാലിൻറെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്. സ്ഫടികത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയിരിക്കുന്നത് മലയാളത്തിലെ ഹിറ്റ്‌ മേക്കർ കൂടിയായ എസ് പി വെങ്കിടേഷ് സാറ് ആണല്ലോ. കുറച്ചു നാളുകൾക്കു ശേഷം എസ് പി വെങ്കടേഷ് സാറിന്റെ കൂടെ ഒരു റെക്കോർഡിങ് സെഷൻ കൂടി. പി ഭാസ്കരൻ മാസ്റ്റർ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം രചിച്ചിരിക്കുന്നത്.എന്നാൽ ഗായിക മലയാള പ്രേക്ഷകർക്കായി പുതിയ രീതിയിൽ എത്തുകയാണ് ഇപ്പോൾ.ചിത്ര സോഷ്യൽ മീഡിയ പേജിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ആണ് ഇനി കേട്ട് വിലയിരുത്തേണ്ടവർ നിങ്ങളാണ് എന്നെ സ്നേഹിക്കുന്നവർക്ക് കൂടി വേണ്ടിയുള്ള ഒരു സമർപ്പണമായി ഇത് തീരട്ടെ എന്ന്.