മുകേഷ് കഥകൾ എന്ന പരുപാടിയിൽ മുകേഷ് നിരവധി താരങ്ങളുടെ കഥകൾ പറയാറുണ്ട്, ഇപ്പോൾ കെ പി എ സി ലളിതയെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഞങ്ങൾ ആദ്യമായി ദുബായിൽ ഒരു പരിപാടി അവതരിപ്പിക്കൻ പോകുകയാണ്. അന്നൊന്നും താരങ്ങൾ വിദേശ പ്രോഗ്രാമുകൾ അധികം  ചെയ്യ്തു തുടങ്ങിയിട്ടില്ല, അന്ന് ചേച്ചി ദുബായിൽ എത്തുന്നത് വലിയ ഒരു നീണ്ട ലിസ്റ്റുമായി ആണ്

അന്ന് നസീർ സാർ ആണ് ഞങ്ങളുടെ താരം, ലിസി, ഉർവശി, അങ്ങനെ കുറെ താരങ്ങൾ ഒപ്പം ഉണ്ട്, ലളിത ചേച്ചി രാവിലെ ഗണപതി അമ്പലത്തിൽ തൊഴുത്തിട്ട് ആണ് എത്തിയിരിക്കുന്നത്, അന്ന് വിമാന താവളത്തിൽ നിന്നും കുറച്ചു നടന്നു വേണം സംഘടകരുടെ അടുത്ത് ചെല്ലാൻ, അങ്ങനെ പോകുന്ന വഴി ലളിത ചേച്ചി ചോദിച്ചു മുകേഷ് നിനക്കെന്താ ഒരു ഉന്മേഷം ഇല്ലാത്തത്, നീ എന്തൊക്കെയോ തമാശകൾ  സാധാരണ പറയുന്നതാണല്ലോ ഇങ്ങനെ ഓരോന്നും പറഞ്ഞു എന്നെ ഇളക്കുവാണ്

തമാശ വരുമ്പോൾ പറഞ്ഞാൽ പോരെ എന്ന് ഞാൻ ചോദിച്ചു, കുറച്ചു കഴിഞ്ഞപോൾ ഞാൻ ചേച്ചിയോട് പറഞ്ഞു നല്ല കുറിയാണല്ലോ  നെറ്റിയിൽ, ഇത് ഈ രാജ്യത്തെ പറ്റില്ല , നെറ്റിയിൽ ചന്ദനക്കുറി ഇവിടെ പറ്റില്ല, മായിച്ചു കള് , എന്നാൽ ചേച്ചി എന്നോട് പറഞ്ഞു കളയില്ല പോടാ ചെറുക്കാ, ഞാൻ എന്തായാലും മായിക്കില്ല ,അങ്ങനെ ഞങ്ങൾ ചന്ദനകുറിയെ പറ്റി വാക്ക് തർക്കമായി എന്നാൽ ഇതിനിടയിൽ ഞങ്ങളുടെ സ്പോണ്സര് അദ്ദേഹം ചേച്ചിയെ കണ്ടിട്ട് നെറ്റിക്ക് കുറുകെ കയ്യ് വെച്ച് കൊണ്ട് എന്തോ ആംഗ്യം കാണിച്ചു, അപ്പോൾ ഞാൻ പറഞ്ഞു കണ്ടോ അദ്ദേഹവും മായിച്ചു കളയാൻ ആണ് പറയുന്നത്, ചേച്ചി പെട്ടന്ന് ചന്ദന കുറി മായിച്ചു കളഞ്ഞു ,അദ്ദേഹം അടുത്ത് വന്നിട്ട് പറഞ്ഞു എല്ലവരും വിയർത്തല്ലോ നെറ്റിയിൽ വരെ വിയർപ്പുതുള്ളികൾ അപ്പോൾ ആണ് അദ്ദേഹം നെറ്റിയിലെ വിയർപ്പു തുള്ളികണ്ടു കൊണ്ടാണ് ആംഗ്യം കാണിച്ചത്, അപ്പോളേക്കും ചേച്ചി എന്നെ ബാഗ് വെച്ച് അടിച്ചു , ഇത് കണ്ട അറബി പോലീസ് കാര്യം തിരക്കി, ഞാൻ ചേച്ചിയോട് പറഞ്ഞു ജസ്റ്റ് ജോക്ക് എന്ന് പറയു, അങ്ങനെ ചേച്ചി പറഞ്ഞു. അങ്ങനെ പറഞ്ഞില്ലെങ്കിൽ ഞാൻ ജയിലിൽ കിടക്കേണ്ടി വന്നേനെ മുകേഷ് പറയുന്നു