അഞ്ചു വര്ഷത്തെ  ഇടവേളക്കു ശേഷം സിനിമയിൽ എത്തിയ ഭാവനക്ക്  കെ കെ രമ ആശംസകൾ പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ. ‘ന്റിക്കക്കൊരു പ്രേമുണ്ടാർന്നു’ എന്ന ചിത്രത്തിലൂടെ ആണ് ഭാവന വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇത് വെറുമൊരു റിലീസ് അല്ല വെല്ലുവിളികളിൽ അതിജീവിക്കുന്ന ഒരു പെണ്ണിന്റെ നിശ്ചയ ദാർഢ്യം ആണ്. രമ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. ലൈംഗികാക്രമത്തിൽ ഇന്നും ഇരുട്ടിൽ  കഴിയുന്ന ഒരുപാടു സ്ത്രീകൾ ഇന്നും സമൂഹത്തിൽ ഉണ്ട്

മറ്റ് ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരകളാക്കപ്പെടുന്നവരുടെ ഈ ഒളിവു ജീവിതം പ്രതികള്‍ക്ക് വലിയ സാദ്ധ്യതകള്‍ തുറന്നിടുന്നുണ്ട്, സുപ്രസിദ്ധ മാദ്ധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് കഴിഞ്ഞ വനിതാദിനത്തില്‍ ചലച്ചിത്ര നടി ഭാവനയുമായി നടത്തിയ ഓണ്‍ലൈന്‍ ഭാഷണം അതുകൊണ്ട് തന്നെയാണ് ചരിത്രമായത്. എല്ലാം തീര്‍ന്നുവെന്ന് കരുതിയ ഇടത്തു നിന്നും ഘട്ടം ഘട്ടമായി എങ്ങനെ ഈ നിലയിലും നിലപാടിലുമെത്തി എന്ന് ഭാവന അതില്‍ വിശദീകരിക്കുന്നുണ്ട്

തലേന്നാള്‍ വരെ തനിക്കൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരുടെ പോലും ഭാഗത്ത് നിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടം വരെ എത്തിയത്. സിനിമാമേഖലയില്‍ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലും മറ്റ് വെല്ലുവിളികളും ഭയക്കാതെ ഭാവനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു. സിനിമയ്ക്കും ഭാവനയ്ക്കും സ്‌നേഹാഭിവാദ്യങ്ങള്‍