പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് സൂര്യയും ജ്യോതികയും. ഇന്നലെയായിരുന്നു ഇരുവരുടെയും 15-ാം വിവാഹ വാര്‍ഷികം. ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ ആശംസയോടൊപ്പം സൂര്യയ്ക്ക് ജ്യോതിക സമ്മാനിച്ച സര്‍പ്രൈസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൂര്യയുടെ മനോഹര ചിത്രം വരച്ചതാണ് ജ്യോതിക സമ്മാനിച്ചത്. ചേര്‍ന്നുനിന്നുള്ള രണ്ട് സിംഹങ്ങളുടെ ചിത്രവും ജ്യോതിക വരച്ചിരുന്നു. എന്റെ സിങ്കത്തിന് എന്ന ക്യാപ്ഷനോടെയുള്ള ചിത്രങ്ങളും കുറിപ്പും ജ്യോതിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
’15ാമത് വെഡ്ഡിങ് ആനിവേഴ്‌സറിയില്‍ പ്രിയതമനായി നല്‍കിയ സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ച് വാചാലയായും ജ്യോതിക എത്തിയിരുന്നു. ശരിയായ വ്യക്തിയെ കണ്ടുമുട്ടുന്നത് വിധിയാണ്, അവന്റെ ഭാര്യയാകുന്നത് ഒരു തിരഞ്ഞെടുപ്പാണ്,എന്നാല്‍ ഓരോ ദിവസവും ഒരേ വ്യക്തിയുമായി കൂടുതല്‍ കൂടുതല്‍ പ്രണയത്തിലാകുന്നത് നമ്മുടെ നിയന്ത്രണത്തിന് അതീതമാണ് – അവന്‍ ആരാണെന്നതിനാല്‍ മാത്രം – ഒരു യഥാര്‍ത്ഥ മനുഷ്യന്‍. എന്റെ കുട്ടികളുടെ അച്ഛനും എന്റെ ഭര്‍ത്താവും എന്റെ സഹനടനും എല്ലാത്തിലുമുപരി, ഏറ്റവും പ്രധാനമായി എന്റെ ഉറ്റ സുഹൃത്ത്. ഈ പ്രത്യേക ദിവസത്തില്‍ എന്റെ സിങ്കത്തിന് ഒരു ചെറിയ സമ്മാനം’ എന്നായിരുന്നു ജ്യോതിക കുറിച്ചത്.
സൂര്യയുടെയും ജ്യോതികയുടെയും വിവാഹം നടന്നത് 2006 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു. ഇരുവരെയും വിവാഹം നീണ്ട കുറെ വർഷങ്ങൾക്ക് ശേഷമായിരുന്നു.അതെ പോലെ തന്നെ ഇരുവര്‍ക്കും ദിയ, ദേവ് എന്നീ രണ്ടു മക്കളുണ്ട്.മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ വിവാഹശേഷം അഭിനയലോകത്ത് നിന്നും വര്‍ഷങ്ങളോളം വിട്ടുനിന്ന ജ്യോതിക ’36 വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തിലേക്ക് തിരികെ വന്നത്. അതിന് ശേഷം അഭിനയ ലോകത്ത് വളരെ സജീവമാണ് ജ്യോതിക.
