സൂപ്പർ പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ ഇന്ത്യൻ സന്ദർശനം റദ്ദാക്കി.ജസ്റ്റിൻ ബീബറിന്റെ ആരോഗ്യ നില മോശമായതിനെത്തുടർന്നണ് ഇന്ത്യയിലെ സംഗീത പരിപാടി റദ്ദ് ചെയ്തത്. ലോക സംഗീതപര്യടനത്തിന്റെ ഭാഗമായി അടുത്തമാസം 18 ന് ഡൽഹിൽ എത്തുമെന്നായിരുന്നു ജസ്റ്റിൻ ബീബർ അറിയിച്ചിരുന്നത്.

ഇന്ത്യയെ കൂടാതെ ചിലി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ബഹ്‌റൈൻ,യുഎഇ. ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ സംഗീതപരിപാടിയുംജസ്റ്റിൻ ബീബർ റദ്ദാക്കിയിട്ടുണ്ട്.

ജസ്റ്റിൻ ബീബർ ജസ്റ്റിസ് വേൾഡ് ടൂർ ഇന്ത്യ എന്ന പരിപാടിയുടെ പ്രീ ബുക്കിങ് ജൂൺ മാസത്തിൽ ആരംഭിച്ചിരുന്നു.ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് സംഘാടകർ അറിയിച്ചു