ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന പരമ്പരയായിരുന്നു ഉപ്പും മുളകും. അഞ്ച് വര്‍ഷത്തോളം വിജയകരമായി സംപ്രേക്ഷണം ചെയ്ത പരമ്പര അവസാനിപ്പിചത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. പരമ്പരയിലെ കേന്ദ്രകഥാപാത്രമായ ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗിയും അതിനുമുൻപ് പിന്മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകറം ഏറെയാണ്. ഇതിനിടയിലാണ് താന്‍ പ്രണയത്തിലാണെന്നും കാമുകന്‍ ഒരു ഡോക്ടറാണെന്നും നടി വെളിപ്പെടുത്തുന്നത്. പ്രതിശ്രുത വരനായ ഡോ. റോവിനെ ജൂഹി ആരാധകർക്കായി പരിചയപ്പെടുത്തുകയും ചെയ്തു.
ഇപ്പോള്‍ കിടിലന്‍ ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ജൂഹി പങ്കുവെക്കാറുണ്ട്.ഏറ്റവും പുതിയതായി ജൂഹിയുടെ ജന്മദിനമാണെന്ന സന്തോഷത്തിലാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഹാപ്പി ബെര്‍ത്ത് ഡേ ജൂഹി എന്നെഴുതിയ കേക്കിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പുറത്ത് വിട്ടത്. കൈയില്‍ പ്രിയപ്പെട്ട പട്ടിക്കുഞ്ഞും ഉണ്ട്. രസകരമായ കാര്യം പ്രതിശ്രുത വരനായ ഡോ. റോവിനാണ് ജൂഹിയ്ക്ക് വേണ്ടി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത് എന്നതാണ്. ഡോ.റോവിന്‍ എന്ന് പോസ്റ്റിന് മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്.
