നിലവിൽ കേരളത്തിലും സോഷ്യൽ മീഡിയ പേജുകളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു സുപ്രധാന വിഷയമാണ് ബ്രണ്ണൻ കൊള്ളലാജ് ചർച്ച. കെ . സുധാകരനും പിണറായി വിജയനും തമ്മിലുള്ള പഴയ ബ്രണ്ണൻ കോളജ് കഥകളുടെ വാക്പോരിൽ രണ്ടുകൂട്ടരേയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും സജീവമാണ്. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ജീവിക്കാൻ വഴിയില്ലാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോഴാണ് ഇവരുടെ 50 വർഷത്തിന് മുൻപുള്ള പിച്ചാത്തിക്കഥ എന്നായിരുന്നു ജോയ്മാത്യുവിന്റെ വിമർശനം. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിൻെറ ശക്തമായ പ്രതികരണം. പോസ്റ്റ് ചെയ്തു നിമിഷങ്ങൾ കൊണ്ടാണ് ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

joy mathew
ജോയ് മാത്യുവിന്റെ വാക്കുകളിലേക്കു
ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.ഇന്ത്യൻ ജനതയ്ക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം.നിങ്ങളുടെയോ ?
