അത്തരത്തില്‍ ഒരാളാണ് നടൻ റാമി റെഡ്ഡി. മോഹൻലാല്‍ സിനിമ അഭിമന്യു കണ്ടവര്‍ റാമി റെഡ്ഡിയെ മറക്കാൻ ഇടയില്ല. ബോംബെ വാല വില്ലനായി റാമി റെഡ്ഡി അഭിമന്യുവില്‍ കസറി. റാമി റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയാണ്.ഗംഗാസാനി റാമി റെഡ്ഡി എന്നായിരുന്നു റാമി റെഡ്ഡിയുടെ മുഴുവൻ പേര്.വില്ലൻ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നിരവധി താരങ്ങള്‍ ഇന്ത്യൻ സിനിമയിലുണ്ട്. അമരീഷ് പുരി, അംജദ് ഖാൻ, പ്രേം ചോപ്ര, ടി.ജി രവി, എൻ.എഫ് വര്‍ഗീസ്, രാജൻ പി ദേവ്, കീരിക്കാടൻ ജോസ്, സ്ഫടികം ജോർജ്, ദേവൻ തുടങ്ങിയവരാണ് അവയില്‍ പ്രധാനികള്‍.സോഷ്യല്‍ മീഡിയ ഒക്കെ സജീവമാകുന്നതിന് മുമ്പ് വില്ലന്മാരായി അഭിനയിക്കുന്ന താരങ്ങള്‍ ഒക്കെ ജീവിതത്തിലും ക്രൂരന്മാരാണെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പിന്നീട് സോഷ്യല്‍മീഡിയയുടെ വരവോടെയും താരങ്ങളുടെ വ്യക്തി ജീവിതം അഭിമുഖങ്ങളിലൂടെയും മറ്റും അടുത്തറിയാൻ സാധിച്ചതോടെയുമാണ് വില്ലൻ വേഷങ്ങള്‍ ചെയ്യുന്നവരോടുള്ള ആളുകളുടെ സമീപനത്തിലും മാറ്റം വന്നത്.ഒരു ഡയലോഗും കൂടാതെ പ്രേക്ഷകരുടെ മനസില്‍ ഭയം ജനിപ്പിച്ചിരുന്ന വില്ലന്മാര്‍ വരെ തൊണ്ണൂറുകളില്‍ ഇന്ത്യൻ സിനിമയില്‍ നിറഞ്ഞ് നിന്നിരുന്നു. അത്തരത്തില്‍ ഒരാളാണ് നടൻ റാമി റെഡ്ഡി. മോഹൻലാല്‍ സിനിമ അഭിമന്യു കണ്ടവര്‍ റാമി റെഡ്ഡിയെ മറക്കാൻ ഇടയില്ല. ബോംബെ വാല വില്ലനായി റാമി റെഡ്ഡി അഭിമന്യുവില്‍ കസറി. റാമി റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയാണ്.ഗംഗാസാനി റാമി റെഡ്ഡി എന്നായിരുന്നു റാമി റെഡ്ഡിയുടെ മുഴുവൻ പേര്. സിനിമ വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന ഒരാളായിരുന്നു റാമി റെഡ്ഡി. അപ്രതീക്ഷിതമായി നടനായി മാറിയതാണ്.റാമി ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് മാസ് മീഡിയയില്‍ ജേര്‍ണലിസം ബിരുദം പൂര്‍ത്തിയാക്കി.ബിരുദം നേടിയ ഉടൻ തന്നെ ഒരു പത്രത്തില്‍ മുഴുവൻ സമയ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യാൻ തുടങ്ങി.
റാമി സിനിമാ രംഗത്തെ പ്രമുഖരുടെ അഭിമുഖങ്ങള്‍ എടുക്കാറുണ്ടായിരുന്നു.അങ്ങനെ ഇരിക്കെ ഒരിക്കല്‍ പ്രശസ്ത തെലുങ്ക് സംവിധായകൻ കോടി രാമകൃഷ്ണയുടെ അഭിമുഖം എടുക്കാൻ റാമി പോയി.റാമിയുടെ ലുക്കിലും വ്യക്തിത്വത്തിലും ഒരു അഭിനേതാവിനെ രാമകൃഷ്ണ കണ്ടെത്തി.തുടര്‍ന്ന് അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമയില്‍ അദ്ദേഹത്തിന് ഒരു നെഗറ്റീവ് റോള്‍ വാഗ്ദാനം ചെയ്തു. റാമി ഈ ഓഫര്‍ സ്വീകരിച്ചു. അങ്ങനെ അദ്ദേഹം അങ്കുസം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചു. അങ്കുസം ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി.ഒപ്പം റാമിക്ക് ഒരു കരിയര്‍ പുതിയതായി തുറന്ന് കിട്ടി.കൂടാതെ അങ്കുസത്തിന്റെ ഹിന്ദി റീമേക്കായ ചിരഞ്ജീവി അഭിനയിച്ച പ്രതിബന്ധ് എന്ന ചിത്രത്തിലും അദ്ദേഹം തന്റെ വേഷം വീണ്ടും ചെയ്തു. പ്രതിബന്ധവും ബോക്സ് ഓഫീസില്‍ വിജയമായിരുന്നു.ഹിന്ദി പതിപ്പിലെ റാമിയുടെ പ്രകടനം പ്രശംസിക്കപ്പെടുകയും അദ്ദേഹത്തിന്റെ കഥാപാത്രമായ സ്പോട്ട് നീലാകാന്തം എന്ന റോള്‍ ജനപ്രിയമായി മാറുകയും ചെയ്തു.പിന്നീടങ്ങോട്ട് നടന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, ബോജ്പുരി ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തു. നരേൻ നായകനായ പന്തയക്കോഴി എന്ന മലയാള സിനിമയിലാണ് അവസാനം റാമി റെഡ്ഡി അഭിനയിച്ചത്. തന്റെ അവസാന ശ്വാസം വരെ പ്രേക്ഷകരെ രസിപ്പിക്കാൻ അഭിനയിക്കണമെന്ന് റാമി റെഡ്ഡി ആഗ്രഹിച്ചു. എന്നാല്‍ നിർഭാഗ്യവശാൽ 2010ല്‍ റാമിയുടെ ആരോഗ്യം മോശമായി. റാമിയ്ക്ക് കരളില്‍ അര്‍ബുദ ബാധ ഉണ്ടെന്ന് തിരിച്ചറിഞ്ഞു.അത് പിന്നീട് വൃക്കയെയും ബാധിച്ചു. തന്റെ ഇച്ഛാശക്തികൊണ്ട് കാൻസറിനോട് ധീരതയോടെ പോരാടിയ റാമി 2011 ഏപ്രില്‍ 14ന് ഹൈദരാബാദില്‍ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ റാമി റെഡ്ഡിക്ക് 52 വയസായിരുന്നു പ്രായം.
