Connect with us

സിനിമ വാർത്തകൾ

സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിലും, താരത്തിനെതിരെ ജോമോൾ ജോസഫ്

Published

on

അഭിനേതാവ് എന്നതിലുപരി നല്ലൊരു അച്ഛനും, കുടുംബസ്ഥനും, മനുഷ്യ സ്നേഹിയും ഒക്കെയാണ് സുരേഷ് ഗോപി. ദുരിതത്തിൽ പെട്ട് പോകുന്നവർക്ക് ജാതിയോ മതമോ നോക്കാതെ സഹയിക്കുന്ന ഒരു വ്യ്കതിയാണ് അദ്ദേഹം. നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്തിരിക്കുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം മൂലം ജീവിക്കുന്ന നിരവധി പേരുണ്ട്, സുരേഷ് ഗോപിയെ മാത്രമല്ല താരത്തിന്റെ മകൻ ഗോകുൽ സുരേഷിനെയും മലയാളികൾക്ക് വളരെ പരിചിതമാണ്നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ ജീവിതത്തിന് ഒരു ഇടവേള നല്‍കി അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് സുരേഷ് ഗോപി. തമിഴരശന്‍, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ഗംഭീരപ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വച്ചത്, ഇപ്പോൾ താരത്തിനെ കുറിച്ച് ജോമോൾ ജോസഫ് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ജോമോൾ പറയുന്നത് ഇങ്ങനെ, സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിലും.. മലയാളികൾക്ക് എന്തേലും ദുരന്തം സംഭവിച്ചാൽ, എന്നെയൊന്ന് അറിയിച്ചിരുന്നേൽ ഞാനങ്ങ് ഒലത്തിയേനെ എന്ന് ക്യാമറക്കു മുന്നിൽ വന്നുനിന്ന് ഡയലോഗ് അടിക്കും.

ആഗസ്ററ് ഒന്നാം തീയതി വൈകീട്ട് 6.55 നു അയച്ചതാണ് ഈ മെസ്സേജ്. 7.23 ന് വാട്സ്ആപ്പ് മെസ്സേജ് കാണുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഫോൺ വിളിച്ചു, എടുത്തില്ല. മെസ്സേജിന് റിപ്ലൈയും ഇല്ല. ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരാൾ അന്യനാട്ടിൽ കഴിയുന്നു എന്ന് അറിഞ്ഞിട്ടുപോലും ഈ മനുഷ്യന് ഒരു അനക്കവും ഇല്ല. ഇതാണ് മനുഷ്യത്വത്തിന്റെ മുഖവും, രാജ്യസഭാ MP യും ഒക്കെയായ സുരേഷ് ഗോപി. അയാൾ നല്ലൊരു നടനാണ്‌, സിനിമയിൽ മാത്രമല്ല, ജീവിതത്തിലും…

Advertisement

സിനിമ വാർത്തകൾ

‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് അതിഥിയായി എത്തിയപ്പോൾ..’

Published

on

മലയാളത്തിന്റെ പ്രിയ താരമാണ് അനൂപ് മേനോൻ.സ്വപ്നം സഫലമായ സന്തോഷം പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ. പഠിക്കാനാഗ്രഹിച്ച സ്ഥാപനത്തിൽ അതിഥിയായി എത്തിയ സന്തോഷമാണ് അനൂപ് മേനോൻ പങ്കുവയ്ക്കുന്നത്.

‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് ഒടുവിൽ അതിഥിയായി എത്തുമ്പോൾ…പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ ‘- അനൂപ് മേനോൻ കുറിക്കുന്നു. ഇവിടെനിന്നുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു. അതേസമയം, ആദ്യ നിർമ്മാണ സംരംഭമായി പത്മ എന്ന ചിത്രത്തിൽ അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സുരഭി ലക്ഷ്മി ആയിരുന്നു നായിക.

അതേസമയം, ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ- വി.കെ പ്രകാശ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിൽ പ്രിയ വാര്യരാണ് നായിക

Continue Reading

Latest News

Trending