ബാലതാരമായെത്തി പിന്നീട് നായികയായി മലയാള സിനിമാ ലോകത്ത് ഒരു കാലയളവിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു ജോമോൾ. താരം അഭിനയമികവ് പുലർത്തിയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ചെയ്ത എല്ലാം ചിത്രങ്ങളും പ്രേക്ഷക മനസ്സിൽ വലിയ സ്വാധീനം നേടിയിരുന്നു. ഏറെ ആസ്വാദക ശ്രദ്ധ നേടിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമ ചെയ്ത അതേ ജോമോള്‍ തന്നെയാണ് പഞ്ചാബി ഹൗസിലും നിറം സിനിമയിലുമെല്ലാം അഭിനയിച്ചതെന്ന് എല്ലാവർക്കും ഒരു പ്രാവിശ്യം വിശ്വസിക്കാന്‍ പ്രയാസമാകും. അനേകം മികച്ച മലയാള ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ജോമോള്‍ക്ക് അഭിനയത്തിന്റെ കാര്യത്തില്‍ മക്കളുടെ കയ്യില്‍ നിന്ന് എന്തെങ്കിലും ഉപദേശം കിട്ടിയോ എന്ന് ഒരു ടെലിവിഷന്‍ ചാനല്‍ ഷോയില്‍ ചോദിച്ചപ്പോള്‍ വളരെ രസകരമായ മറുപടിയാണ് ജോമോള്‍ പങ്കുവച്ചത്.
‘എന്റെ സിനിമകളില്‍ മക്കള്‍ കണ്ടിട്ടുള്ളത് നിറവും, എന്ന് സ്വന്തം ജാനകിക്കുട്ടിയുമാണ്. മൂത്തവള്‍ക്ക് ജാനകിക്കുട്ടിയുടെ ഒരു ഫേസ്കട്ട് ഉണ്ടായിരുന്നു. സ്കൂളിലൊക്കെ പിള്ളേര്‍ അതിനെക്കുറിച്ച് പറയും. നമ്മള്‍ പറഞ്ഞു കൊടുത്തില്ലെങ്കിലും അവര്‍ അതൊക്കെ കൃത്യമായി അറിയും. ഒരു ദിവസം അവള്‍ എന്നോട് വന്നു ചോദിച്ചു, ‘ജോമോളിന് സിനിമയില്‍ ഇനിയും അവസരമുണ്ടോ? എന്ന്. അത് എന്നെ വല്ലാതെ ചിരിപ്പിച്ചു. രണ്ടാമത്തവള്‍ക്ക് എന്റെ സിനിമ കാണുമ്പോൾ അന്ന് ഉണ്ടായിരുന്ന പ്രധാന സംശയം അമ്മയുടെ സിനിമയില്‍ എന്തുകൊണ്ട് ഞാന്‍ ഇല്ലാതെ പോയി എന്നതായിരുന്നു. അമ്മയ്ക്കൊപ്പം എപ്പോഴും കൂടെയുള്ള താന്‍ എന്തുകൊണ്ട് ഇവിടെ മാത്രം വിട്ടു നിന്നു എന്നായിരുന്നു അവളുടെ ചോദ്യം’. എന്നാണ് മക്കളെകുറിച്ച് ജോമോള്‍ പറയുന്നത
