ജോജു ജോര്ജും,അനശ്വര രാജനും അച്ഛനും,മകളുമായി അഭിനയിക്കുന്ന സിനിമയാണ് ‘അവിയൽ’. ചിത്രത്തിന്റെ ട്രയിലർ എത്തി. പോക്കറ്റ് എസ്ക്യു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമിച്ച് ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അവിയൽ’ . പുതുമുഖമായ സിറാജ്ജുദ്ധീൻ, കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാല ഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ-മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് അവിയൽ.


സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ്ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്‌തത്‌.