Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ജോജു ജോർജിന്റെ ‘പണി’ വരുന്നു ; രചനയും സംവിധാനവും നിർവഹിച്ച് താരം  

തന്റേതായ ശൈലിയിൽ, ഏത് കഥാപാത്രത്തെയും മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന നടനാണ് ജോജു ജോർജ്‌. നായകനായും സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത ജോജു ജോർജ്ജ് ഇപ്പോൾ കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുകയാണ്. സംവിധാനത്തിലേക്കും കടക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്ജ് ഇപ്പോൾ. സ്വന്തം രചനയിൽ ആദ്യ സംവിധാന സംരഭവുമായി എത്തുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു ജോർജ്ജ്. “അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ടെൻഷൻ ഉണ്ടെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും”- ജോജുവിന്റെ വാക്കുകളിൽ തന്റെ അഭിനയം നൽകുന്ന ഗ്യാരന്റി താൻ സംവിധാനം ചെയ്യുന്ന സിനിമക്കും ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രതീക്ഷയും ആവേശവും പ്രേക്ഷകർക്കും കുറച്ചൊന്നുമല്ല. ‘പണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘പണി’യിൽ ജോജു തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. പ്രശസ്ത സംവിധായകൻ വേണുവാണ് ‘പണി’യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 1995 ൽ ‘മഴവിൽ കൂടാരം’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാരംഗത്തേക്ക് എത്തിയ ജോജു ജോർജ് എന്ന നടൻ കടന്നു വന്ന വഴികൾ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ, ചെറിയ വേഷങ്ങളിലൂടെ നായകന്മാർക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി ചിത്രങ്ങൾ.

Advertisement. Scroll to continue reading.

എന്നാൽ 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്പോൾ, അന്നത്തെ നായകന്മാർക്കൊപ്പം നിന്ന ആ ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് മുൻനിര നായകനായും, ഗായകനായും, നിർമ്മാതാവായും മലയാള സിനിമയിൽ തന്റെ പേര് എഴുതി ചേർക്കുകയായിരുന്നു. സഹനടനായും മറ്റും അഭിനയം തുടരുന്നതിനിടയിൽ 2018 ൽ പുറത്തിറങ്ങിയ ‘ജോസഫ്’ എന്ന സിനിമയാണ് ജോജുവിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. ജോജു ജോർജ്‌ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ചിത്രം ബോക്സ്ഓഫീസിൽ മിന്നും വിജയം നേടുകയും ചെയ്തു. ജോജുവിന്റെ പൊട്ടൻഷ്യൽ എത്രത്തോളമുണ്ടെന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും ജോസഫിലെ ടൈറ്റിൽ റോൾ അതിന്റെ പാരമ്യത്തിൽ തൊടുന്നതായിരുന്നു. തുടർന്ന് സൈക്കോളജിക്കൽ ഡ്രാമ ചിത്രം ‘ചോല’യിലെ പ്രകടനം വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ ജോജുവിന്റെ സ്ഥാനം അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു. ‘ജോസഫ്’, ‘ചോല’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ജോസഫ് എന്ന ചിത്രത്തിന് ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളാണ് ‘ജോസഫിലൂടെ’ ജോജുവിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ മികച്ച സിനിമകളുടെ നിർമ്മാതാവാകാനും ജോജുവിന് കഴിഞ്ഞു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മികച്ച സിനിമകള്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള...

സോഷ്യൽ മീഡിയ

നടൻ ജോജി ജോൺ മലയാള സിനിമയിലേക്ക് എത്തിയിട്ട് അധിക കാലം ഒന്നും ആയില്ല വളരെ കുറച്ച് വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത വേഷങ്ങൾ ഒക്കെ ശ്രദ്ധേയമായിരുന്നു. ജോജി സൗദി വെള്ളയ്ക്ക തുടങ്ങിയ...

സിനിമ വാർത്തകൾ

അവാർഡ് വേദിയിൽ വികാരഭരിതനായി ജോജു ജോർജ. ആനന്ദ ടിവി ഫിലിം അവാർഡ് വേദിയിലെ ആണ് മനോഹരമായ നിമിഷങ്ങൾ കണ്ടത് . വിവിധ സിനിമകളിലെ പ്രകടങ്ങൾ മാനിച്ചു വെർസെറ്റിൽ ആക്ടറിനുള അവാർഡ് ആണ് ജോജുവിന്‌...

സിനിമ വാർത്തകൾ

പൊറിഞ്ചു മറിയം ജോസ് വീണ്ടും ഒന്നിക്കുന്നു, ജോജു ജോർജ്ജും,ചെമ്പൻ വിനോദ്, നൈല ഉഷയും ഒന്നിക്കുന്ന ‘ആന്റണി’ ഉടൻ എത്തുന്നു, ഒരു ജോഷി ഹിറ്റാണ് ചിത്രം, ചിത്രത്തിന്റെ പൂജയും ,ടൈറ്റിൽ ലോഞ്ചും ഇന്ന് കൊച്ചിയിൽ...

Advertisement