നടൻ ജോജു ജോർജ്ജ് നായകനായി എത്തുന്ന  ചിത്രം ഇരട്ടയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ആണ് ഇരട്ട അണിയിച്ചൊരുക്കുന്നത്.  എന്നാൽ ചിത്രത്തിൽ ജോജു ജോർജ്ജ് ഇരട്ട വേഷത്തിൽ ആണ് എത്തുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ സംവിധായകൻ രോഹിത് എം ജി കൃഷ്‍ണൻ ആണ്.ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.ചിത്രത്തിന്റെ ട്രൈലെർ ഇറങ്ങി നിമിഷങ്ങൾക്ക് അകം നിരവധി ആളുകൾ ആണ് കണ്ടിരിക്കുന്നത് . എന്നാൽ ട്രെയിലറിന് ഇത്രയും  മികച്ച രീതിയിൽ പ്രതികരണം ഉള്ളപ്പോൾ. ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ ഉള്ള പ്രതികരണം പ്രേതിക്ഷകം. മധുരം എന്ന ജോജു ജോർജിന്റെ ചിത്രം പ്രേക്ഷകർ ഇരു കായും നീട്ടി  സ്വികരിച്ചിരുന്നു.