സ്റ്റാർ സിംഗറിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് ജോബി ജോണ്, സ്റ്റാർ സിംഗറിൽ എത്തിയ ശേഷം ജോബിയെ തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്, എന്നാൽ ഇപ്പൊ സങ്കടകരമായ ഒരു വാർത്ത പങ്കുവെച്ചിരിക്കുകയാണ് ജോബി, തനിക്കും കുടുംബത്തിനും കൊറോണ ബാധിച്ച വിവരം എല്ലാവരെയും അറിയിച്ചിരിക്കുകയാണ് ജോബി, തന്റെ സോഷ്യൽ മീഡിയയിൽപങ്കുവെച്ച വീഡിയോയിൽ കൂടിയാണ് ജോബി ഈ വിവരം അറിയിച്ചത്, വളരെയധികം ബുദ്ധിമുട്ടി. പറഞ്ഞറിയിക്കാനാകില്ല. എന്തായാലും ദൈവം എല്ലാത്തിൽ നിന്നും രക്ഷിക്കുന്നു. ഇപ്പോൾ നല്ല ആശ്വാസമുണ്ട്. എല്ലാവരും പ്രാർഥിക്കണം എന്നാണ് ജോബി പറയുന്നത്, ഒപ്പം തന്റെ കുടുംബത്തിനുണ്ടായ പ്രതിസന്ധിയെ കുറിച്ചും ജോബി വ്യക്തമാക്കുന്നു.
ജോബി പറയുന്നത് ഇങ്ങനെ, സ്റ്റാർ സിങ്ങറിനു ശേഷം ഒരു നല്ല പാട്ട് പാടാൻ അവസരം കിട്ടിയില്ല. അതിനു സാധിക്കാതെ, അതിന്റെ വേദനയോടെ പോകേണ്ടി വരുമോ എന്നു പോലും ചിന്തിച്ചതായി ജോബി പറയുന്നു.‘‘ചിലർക്ക് വന്നു പോകും. ചിലർക്ക് ഭീകരമായ രീതിയിലാണ് കോവിഡ് ബാധിക്കുക. അത്രയും ശ്രദ്ധിച്ച് ജീവിച്ചിട്ടും എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നു. വളരെയധികം ബുദ്ധിമുട്ടി. പറഞ്ഞറിയിക്കാനാകില്ല. എന്തായാലും ദൈവം എല്ലാത്തിൽ നിന്നും രക്ഷിക്കുന്നു. ഇപ്പോൾ നല്ല ആശ്വാസമുണ്ട്. എല്ലാവരും പ്രാർഥിക്കണം. എല്ലാം മാറി ഒന്നിച്ച് കാണാനാകട്ടെ’’.– ജോബി ലൈവിൽ പറഞ്ഞു.
