Connect with us

സിനിമ വാർത്തകൾ

പോസ്റ്റ് ഇട്ടില്ലെങ്കിൽ ഞങ്ങൾ തമ്മിൽ പിണക്കം ആണെന്ന് ആളുകൾ വിചാരിക്കില്ലേ!

Published

on

മിനിസ്‌ക്രീനിൽ നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് ജിഷിനും വരദയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ രസകരമായ കുറിപ്പുകളും കഥകളും പങ്കുവെച്ച് കൊണ്ട് ജിഷിൻ ഇടയ്ക്ക് എത്താറുണ്ട്. രസകരമായ ചിത്രങ്ങളും കൗണ്ടറുകളുടെ ജിഷിന് തന്റെ ഫേസ്ബുക്കിൽ കൂടി പലരെയും കളിയാക്കാറുണ്ട്. പലപ്പോഴും ഇതിന് ഭാര്യ വരദ തന്നെ ഇര ആയിട്ടുണ്ട്. ഇപ്പോൾ ജിഷിൻ പങ്കുവെച്ച തന്റെ വിവാഹ വാർഷിക ദിനത്തിൽ കുറിച്ച രസകരമായ കുറിപ്പാണു ശ്രദ്ധ നേടുന്നത്. ഭാര്യ വരദക്ക് ജിഷിന് രസകരമായാണ് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്. ജിഷിന്റെ കുറിപ്പ് വായിക്കാം,

May25. ഞങ്ങളുടെ Wedding Anniversary. സാധാരണ എല്ലാവരും രാവിലെ പോസ്റ്റിടും. എന്തോ.. ഈയിടെയായി ഉറങ്ങി എണീക്കാൻ ലേറ്റ് ആകുന്നത് കൊണ്ട് പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല. പിന്നെ വിചാരിച്ചു, എല്ലാവരുടെ വിഷസും വന്ന ശേഷം നാളെ നന്ദി പറഞ്ഞൊരു പോസ്റ്റിടാമെന്നു. അപ്പൊ അതിലൊരു കുഴപ്പം കിടപ്പുണ്ടല്ലോ. ഇന്നല്ലേ പോസ്റ്റ്‌ ഇടേണ്ടത്. അല്ലെങ്കിൽ ഇനി ഞങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ.. അതുകൊണ്ട് May 25 തീരാൻ മിനുട്ടുകൾ ബാക്കിയുള്ളപ്പോൾ ഞാൻ ഈ പോസ്റ്റിടുന്നു. എന്റെ വാമഭാഗമായ, (അർത്ഥം എന്താണോ എന്തോ. ഇനിയിപ്പം വല്ല തെറിയും ആണേൽ ക്ഷമിക്കണേ) വരദയ്ക്ക്, എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന ഏഴാം വിവാഹ വാർഷികാശംസകൾ.

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending