മിനിസ്ക്രീനിൽ നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് ജിഷിനും വരദയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ രസകരമായ കുറിപ്പുകളും കഥകളും പങ്കുവെച്ച് കൊണ്ട് ജിഷിൻ ഇടയ്ക്ക് എത്താറുണ്ട്. രസകരമായ ചിത്രങ്ങളും കൗണ്ടറുകളുടെ ജിഷിന് തന്റെ ഫേസ്ബുക്കിൽ കൂടി പലരെയും കളിയാക്കാറുണ്ട്. പലപ്പോഴും ഇതിന് ഭാര്യ വരദ തന്നെ ഇര ആയിട്ടുണ്ട്. ഇപ്പോൾ ജിഷിൻ പങ്കുവെച്ച തന്റെ വിവാഹ വാർഷിക ദിനത്തിൽ കുറിച്ച രസകരമായ കുറിപ്പാണു ശ്രദ്ധ നേടുന്നത്. ഭാര്യ വരദക്ക് ജിഷിന് രസകരമായാണ് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്. ജിഷിന്റെ കുറിപ്പ് വായിക്കാം,
May25. ഞങ്ങളുടെ Wedding Anniversary. സാധാരണ എല്ലാവരും രാവിലെ പോസ്റ്റിടും. എന്തോ.. ഈയിടെയായി ഉറങ്ങി എണീക്കാൻ ലേറ്റ് ആകുന്നത് കൊണ്ട് പോസ്റ്റ് ചെയ്യാൻ പറ്റിയില്ല. പിന്നെ വിചാരിച്ചു, എല്ലാവരുടെ വിഷസും വന്ന ശേഷം നാളെ നന്ദി പറഞ്ഞൊരു പോസ്റ്റിടാമെന്നു. അപ്പൊ അതിലൊരു കുഴപ്പം കിടപ്പുണ്ടല്ലോ. ഇന്നല്ലേ പോസ്റ്റ് ഇടേണ്ടത്. അല്ലെങ്കിൽ ഇനി ഞങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ.. അതുകൊണ്ട് May 25 തീരാൻ മിനുട്ടുകൾ ബാക്കിയുള്ളപ്പോൾ ഞാൻ ഈ പോസ്റ്റിടുന്നു. എന്റെ വാമഭാഗമായ, (അർത്ഥം എന്താണോ എന്തോ. ഇനിയിപ്പം വല്ല തെറിയും ആണേൽ ക്ഷമിക്കണേ) വരദയ്ക്ക്, എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന ഏഴാം വിവാഹ വാർഷികാശംസകൾ.