Connect with us

സിനിമ വാർത്തകൾ

പലതരം അഭ്യൂഹങ്ങള്‍ക്കിടയില്‍ ഞാന്‍ ഇന്ന് എന്റെ രണ്ടാം ഡോസ് വാക്‌സിന്‍ കോവിഷില്‍ഡ് വിജയകരമായി എടുത്തിരിക്കുകയാണ് സൂര്‍ത്തുക്കളെ

Published

on

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികൾ ആണ് ജിഷിനും വരദയും. ഇരുവരുടെയും കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ജിഷിന്റെ ആ അവതരണം ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്.   പലപ്പോഴും ജിഷിന് പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ ഏറെ ശ്രദ്ധ നേടുക ജിഷിന് നൽകുന്ന തലക്കെട്ടുകൾ ആയിരിക്കും. എല്ലാ തലകെട്ടുകളിലും നർമ്മം ചാലിച്ചാണ് ജിഷിൻ തന്റെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്.  ഇപ്പോഴിതാ താൻ വാക്സിൻ സ്വീകരിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് ജിഷിൻ

ജിഷിന്റെ പോസ്റ്റ് ഇങ്ങനെ,വാക്‌സിനെടുത്താല്‍ കൊവിഡ് വരില്ല എന്ന് ചിലര്‍. വാക്‌സിന്‍ എടുത്താലും കോവിഡ് വരുമെന്ന് പരിചയമുള്ള ഡോക്ടര്‍ പറഞ്ഞു എന്ന് പറഞ്ഞ് മറ്റ് ചിലര്‍. കോവിഷില്‍ഡ് എടുത്താലേ പുറം രാജ്യത്തേക്ക് വിസ കിട്ടൂ (ഇന്ന് വരെ ഇന്ത്യക്ക് പുറത്തു പോകാത്ത എന്നോടോ ബാലാ). വാക്‌സിന്‍ എടുത്താല്‍ കോവിഡ് വന്നാലും ഗുരുതരമായിരിക്കില്ല, വാക്‌സിന്‍ എടുത്താല്‍ 45 ദിവസത്തേക്ക് മദ്യപിക്കരുത്, (ഇതെന്നാ മണ്ഡല കാല വ്രതമോ), വാക്‌സിന്‍ എടുത്താല്‍ പനിക്കണം അല്ലെങ്കില്‍ വാക്‌സിന്‍ എഫക്‌ട് ആയില്ല എന്നാ അര്‍ത്ഥം,(എനിക്കാണെങ്കില്‍ പനി പോയിട്ട് ഒരു കുരുവും വന്നില്ല).

ആദ്യത്തേത് കൊവിഷില്‍ഡ് ആണെങ്കില്‍ അടുത്തത് കോവാക്‌സിന്‍ എടുക്കണമെന്നും, അങ്ങനെ എടുക്കരുതെന്നും ചിലര്‍. ഇങ്ങനെയൊക്കെയുള്ള പലതരം അഭ്യൂഹങ്ങള്‍ക്കിടയില്‍ ഞാന്‍ ഇന്ന് എന്റെ രണ്ടാം ഡോസ് വാക്‌സിന്‍ കോവിഷില്‍ഡ് വിജയകരമായി എടുത്തിരിക്കുകയാണ് സൂര്‍ത്തുക്കളെ. ആദ്യ ഡോസ് സൗജന്യമായി ലഭിച്ചെങ്കിലും, രണ്ടാമത്തെ ഡോസ് വാക്‌സിന്‍ ലഭ്യത കുറവായത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലില്‍ വന്ന് പണം കൊടുത്ത് എടുക്കേണ്ടി വന്നു. പണക്കാര്‍ക്ക് പിന്നെ എന്തും ആവാലോ.

സിനിമ വാർത്തകൾ

ആ സീനിൽ ശങ്കറിനൊപ്പം മുറിയിൽ കയറാൻ പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി നളിനി!!

Published

on

പഴയകാല നടിമാരിൽ ഇന്നും പ്രേഷകർക്കു ഇഷ്ട്ടമുള്ള താരം ആണ് നളിനി. ‘ഇതിലെ വന്നവർ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു നളിനി മലയാള സിനിമയിൽ എത്തിയത്, പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മറ്റു ഭാഷകളിലും ഇടം പിടിക്കുകയും ചെയ്യ്തിരുന്നു. ഇന്നും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് കൂടുതൽ ഇഷ്ട്ടം ആണ്. ഇപ്പോൾ താരം ഒരു ഷോയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

തനിക്കു പത്മരാജൻ  സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അന്ന് തോന്നിച്ചിരുന്നു, അതുപോലെ എനിക്ക് ഇഷ്ട്ടപെട്ട രണ്ടു മലയാളി നടികൾ ആയിരുന്നു സീമയും, ഉർവശിയും, തനിക്കു അഭിനയിക്കേണ്ട പകരം നല്ല രീതിയിൽ ജീവിച്ചാൽ മതിയെന്ന് തോന്നിയ ഒരുപാടു നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. താൻ ഒരുപാടു  സിനിമകൾ ചെയ്യ്തത് നടൻ ശങ്കറിന്റെ കൂടെ ആയിരുന്നു നളിനി പറയുന്നു.

ഞാനും ശങ്കറും ഒന്നിച്ചു അഭിനയിച്ച അമ്പിളി എന്ന ചിത്രത്തിൽ  വളരെ രസകരമായ ഒരു സംഭവം ഉണ്ടായി, ശങ്കറിനൊപ്പമുള്ള ഫസ്റ്റ് നൈറ്റ് സീനിൽ  എന്നോട് ശങ്കറിനൊപ്പം  മുറിയിൽ ചെല്ലാൻ  അവർ പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി ആദ്യം  സമ്മതം കൊടുത്തതുമില്ല നളിനി പറയുന്നു. എന്നാൽ ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ അടിക്കുകയും ചെയ്യ്തു. എന്നാൽ ശങ്കർ വന്നു എന്നോട് പറഞ്ഞു ഞാൻ അല്ലെ നീ പേടിക്കേണ്ട എന്നും പറഞ്ഞു. അങ്ങനെയാണ് താൻ  ആ ചിത്രത്തിൽ അഭിനയിച്ചത്, ഇന്നും ഞാൻ  ആ രസകരമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ ചിരി തോന്നും നളിനി പറയുന്നു, ഇപ്പോൾ താരം ചില തമിഴ് സീരിയലുകളിൽ  സജീവമായി തുടരുകയാണ്.

Continue Reading

Latest News

Trending