മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികൾ ആണ് ജിഷിനും വരദയും. ഇരുവരുടെയും കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ജിഷിന്റെ ആ അവതരണം ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്.   പലപ്പോഴും ജിഷിന് പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ ഏറെ ശ്രദ്ധ നേടുക ജിഷിന് നൽകുന്ന തലക്കെട്ടുകൾ ആയിരിക്കും. എല്ലാ തലകെട്ടുകളിലും നർമ്മം ചാലിച്ചാണ് ജിഷിൻ തന്റെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ജിഷിൻ പങ്കുവെച്ച കുറിപ്പാണ്  ആണ് ആ തരത്തിൽ വൈറൽ ആയിരിക്കുന്നത്

വിദ്യാരംഭം!! എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓൺലൈൻ ക്ലാസ് ഇന്ന് ആരംഭിച്ചു.. ഈ തലമുറയുടെ വിധി. സ്കൂളിൽ സമപ്രായക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തിൽ മൊബൈലിനു മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ . ഇത് കാണുമ്പോൾ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓർമ്മ വന്നു. അന്ന് നമ്മുടെ ഗ്രാമത്തിൽ എടേത്ത് നാരാണേട്ടൻ എന്ന് പറയുന്ന തലമുതിർന്ന കാരണവർ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്. എന്റെ കൈ പിടിച്ച്, അരിയിൽ എഴുതിക്കാൻ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു . കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരൻ ജിഷിനെ അവർ ഇപ്പോഴും ഓർക്കുന്നു ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു Note: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു