ബിഗ്‌ബോസിൽ നിരവധി ആരാധകരുള്ള  മത്സരാർത്ഥികൾ ആയിരുന്നു ബ്ലെസ്ലിയും, റോബിൻ രാധാകൃഷ്ണനും, ഇരുവരും ബിഗ്‌ബോസ് വീട്ടിൽ വെച്ച് ദില്ഷയോട് പ്രണയം പറഞ്ഞവർ ആയിരുന്നു. റോബിൻ പുറത്തുപോയതിനു ശേഷം ദില്ഷക്ക് കൂട്ടായി നിന്നിരുന്നത് ബ്ലെസ്ലി ആയിരുന്നു. എന്നാൽ ഈ ഷോയുടെ അവസാനം ഇരുവരും ദില്ഷയുടെ പേരും പറഞ്ഞുകൊണ്ട് ഉടക്കിൽ ആകുകയും ചെയ്യ്തിരുന്നു. ദിൽഷയോടു  ബ്ലെസ്ലി  അപരമര്യാദയായി പെരുമാറി എന്ന് പറഞ്ഞുകൊണ്ടായിരുന്നു റോബിൻ വീഡിയോ വഴി തന്റെ അമർഷം കാണിച്ചിരുന്നത്.


ബ്ലെസ്ലിയെ നേരിൽ കണ്ടാല്‍ ഇടിച്ച് മൂക്കാമണ്ട തെറിപ്പിക്കും എന്നൊക്കെ ആയിരുന്നു റോബിന്റെ ഭീഷണി. ബ്ലെസ്ലീയുടെ സഹോദരനാടകം ഇതിനെതിരെ രംഗത്ത് എത്തുകയും സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ആരാധകർ തമ്മിൽ വാക്ക്പോര് നടക്കുകയും ചെയ്തിരുന്നു. ഇതോടെ ബ്ലെസ്ലി പുറത്തെത്തിയാൽ റോബിനുമായി ഇടിച്ച് പിരിയും എന്ന് പ്രേക്ഷകർ കരുതി. എന്നാൽ പ്രേക്ഷകർ കണ്ടത് റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതാണ്,ദിവസങ്ങൾക്കിടയിൽ ഉണ്ടായ ഈ സംഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് റോബിൻ ഇപ്പോൾ


അന്നത്തെ സാഹചര്യത്തില്‍ അങ്ങനെയൊക്കെ പറഞ്ഞു പോയി. പിന്നീട് അത് തെറ്റാണെന്ന് ബോധ്യമായെങ്കിലും ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴേക്കും വീഡിയോ വൈറലായി കഴിഞ്ഞിരുന്നു. പിന്നീട് ഫൈനലിന്റെ പാര്‍ട്ടിയില്‍ വെച്ചാണ് ബ്ലെസ്ലിയെ കാണുന്നത്. അങ്ങോട്ട് പോയി ഒരു സോറി പറയണം എന്നൊക്കെ ഉണ്ടായിരുന്നു,പിന്നീട്അവന്റെ നമ്പർ കണ്ടുപിടിച്ചു അവന്റെ വീട്ടിൽ ചെല്ലുക ആയിരുന്നു .ഞാൻ അവനോടും അവന്റെ വീട്ടുകാരോടും മാപ്പ് പറയുകയും ചെയ്യ്തു റോബിൻ പറയുന്നു.