Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ലിഗറിനു ശേഷം മറ്റൊരു വമ്പൻ പാൻ ഇന്ത്യൻ ചിത്രം !!!!!

ലോകമെമ്പാടുമുള്ള വിജയ് ദേവരക്കൊണ്ട ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട്, പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥുമായി അദ്ദേഹം വീണ്ടുമൊന്നിക്കുന്ന വമ്പൻ ചിത്രമായ ‘ജെജിഎം’ മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ഒരു ആക്ഷന്‍ ഡ്രാമ ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യ എന്റര്‍ടെയ്‌നർ ആയാണ് ഒരുക്കുക. ‘ജെജിഎം’ എന്ന ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രുപത്തിലും ഭാവത്തിലുമായിരിക്കും പ്രത്യക്ഷപ്പെടുക എന്നും പുറത്തു വന്ന പോസ്റ്റർ, സ്റ്റില്ലുകൾ എന്നിവ സൂചിപ്പിക്കുന്നു.

നടി ചാര്‍മി കൗര്‍, വംശി പൈഡിപ്പള്ളി, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത് പുരി ജഗന്നാഥാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ റിലീസ് ചെയ്യുന്ന, ഒരു പാന്‍ ഇന്ത്യ എന്റര്‍ടെയ്‌നര്‍ ആയൊരുക്കാൻ പോകുന്ന ഈ മാസ്സ് ആക്ഷന്‍ ഡ്രാമ ചിത്രം ആരാധകരെ ത്രസിപ്പിക്കും എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഏറ്റവും ശ്രദ്ധേയവും വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥകളിലൊന്നായ ‘ജെജിഎം’ തന്നെ അത്യധികം ആവേശഭരിതനാക്കുന്നു എന്നും ഈ ചിത്രം എല്ലാ ഇന്ത്യക്കാരെയും സ്പര്‍ശിക്കും എന്നും വിജയ് ദേവരക്കൊണ്ട പറയുന്നു. 2022 ഏപ്രിലില്‍ ഷൂട്ട് ആരംഭിക്കുന്ന ഈ ചിത്രം ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളില്‍ ആയാണ് ചിത്രീകരിക്കുക. 2023 ഓഗസ്റ്റ് 3ന് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാൻ ആണ് ഇപ്പോഴത്തെ പ്ലാൻ. വിജയ് ദേവരക്കൊണ്ട- പുരി ജഗനാഥ്‌ ടീമിന്റെ ലിഗർ എന്ന പാൻ ഇന്ത്യൻ ബോക്സിങ് ചിത്രം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുക കൂടിയാണ്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

വിജയ് ദേവരകൊണ്ട നായകനായി ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ് ലൈഗർ. വൻ ഹിറ്റ് പ്രതീക്ഷിച്ച ചിത്രത്തിന് ബോക്‌സ്ഓഫീസിൽ കാലിടറി.ഏറെ ഹിറ്റുകൾ സമ്മാനിച്ച താരത്തിന് ലൈഗറിന്റെ പരാജയം തീർത്തും അപ്രതീക്ഷിതമായിരുന്നു വിജയ് ദേവരകൊണ്ടയുമായി ലൈഗറിന്റെ...

സിനിമ വാർത്തകൾ

തെലുങ്ക് സിനിമകളുടെ സൂപ്പർസ്റ്റാർ ആണ് വിജയ് ദേവരകൊണ്ട. താരത്തിന് ക്രഷ് തോന്നിയ നടിമാരെ കുറിച്ചു  ഒരു അഭിമുഖ്ത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ആ അഭിമുഖത്തിൽ ആലിയെയും , ദീപികയും പങ്കെടുത്തിരുന്നു. അവർ ഒപ്പമുള്ളപ്പോൾ തന്നെയാണ്...

Advertisement